കെഞ്ചിപ്പറഞ്ഞിട്ടും കേന്ദ്രം പ്രത്യേക ഫണ്ട് നല്‍കിയില്ല; പൊട്ടിത്തെറിച്ച് മന്ത്രി സുനില്‍കുമാര്‍

  |   Keralanews

തൃശ്ശൂർ: കേരളത്തിലുണ്ടായ കാർഷിക നഷ്ടത്തിൽ പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്രസർക്കാരിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി വി.എസ്. സുനിൽകുമാർ. കേന്ദ്രത്തിനോട്കെഞ്ചിപ്പറഞ്ഞിട്ടും കേരളത്തിന്റെ കാർഷികനഷ്ടം പരിഹരിക്കാൻ ഒന്നുംതന്നില്ലെന്നും പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തരേണ്ട തുക മാത്രമാണ് ഇതുവരെ സംസ്ഥാനത്തിന് നൽകിയതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രവും കേരളവും തമ്മിൽ ജന്മി-കുടിയാൻ ബന്ധമല്ല. ചെലവാക്കാൻ കഴിയാത്ത നിബന്ധനകൾ വെച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നത്. എന്നിട്ടാണ് തന്ന പണം ചെലവഴിച്ചിട്ടില്ലെന്ന് പറയുന്നത്. പലതവണ കേന്ദ്രത്തിന് മുന്നിൽപോയി കെഞ്ചി പറഞ്ഞതാണ്. ഇതിൽ ഇനി എന്തുപറയാനാണ്. അവർ ഇഷ്ടമുണ്ടെങ്കിൽ തരട്ടെ. അത് നോക്കി ഇരിക്കാനാവില്ല. കഴിഞ്ഞ പ്രളയകാലത്തും കേന്ദ്രം ഒന്നും പ്രത്യേകമായി നൽകിയിട്ടില്ല.

രാജ്യത്തുനടക്കുന്നത് കേന്ദ്രം അറിയാത്തതല്ലല്ലോ. സാങ്കേതികത്വം പറയുകയാണ്. ഇതൊരു ഫെഡറൽ റിപ്പബ്ലിക്കാണ്. ഇത് തമ്പുരാന്മാരുടെ ലോകമല്ലല്ലോ. കേരളവും കേന്ദ്രവും ഒന്നിച്ചുനീങ്ങേണ്ട സന്ദർഭമാണിത്- മന്ത്രി കൂട്ടിച്ചേർത്തു.

ഇത്തവണത്തെ പ്രളയത്തിൽ മാത്രം സംസ്ഥാനത്ത് 2000 കോടി രൂപയുടെ കാർഷിക നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം വരെ കാർഷികവിളകളുടെ നഷ്ടം മാത്രം 1200 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി....

ഫോട്ടോ http://v.duta.us/Sis_wgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/u5n1tAAA

📲 Get Kerala News on Whatsapp 💬