കണ്ണീരൊപ്പാൻ കുറിച്ചിത്താനം കൈകോർത്തു

  |   Kottayamnews

പാലാ: പ്രളയദുരന്തത്തിൽ അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഹായമെത്തിക്കാൻ കുറിച്ചിത്താനം ഗ്രാമം കൈകോർത്തിറങ്ങി. ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് സഹായസാധനങ്ങൾ ശേഖരിച്ച്‌ നിലമ്പൂരിലെ ദുരിതബാധിതർക്ക് വിതരണം ചെയ്തു.അരി, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. ജനപ്രതിനിധികൾ, കുറിച്ചിത്താനം ശ്രീകൃഷ്ണവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ.ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സാമുദായിക സംഘടനാ നേതാക്കൾ, ഓട്ടോ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവരായിരുന്നു നേതൃത്വം നല്കിയത്. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മരങ്ങാട്ടുപിള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു നിർവഹിച്ചു. ശ്രീകൃഷ്ണ വിലാസം സ്‌കൂൾ മാനേജർ കെ. നാരായണൻ നമ്പൂതിരി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സഹായവുമായി പാലാ റോട്ടറി ക്ലബ്ബ്‌പാലാ: റോട്ടറി ക്ലബ്ബ് പാലായുടെ നേതൃത്വത്തിൽ ഐ.എം.എ. പാലായുടേയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായം നൽകി. അരി, പലവ്യഞ്ജനങ്ങൾ, പുതിയതുണിത്തരങ്ങൾ ഇവയെല്ലാം രണ്ട് ദിവസം കൊണ്ട് പാലായിൽ പ്രവർത്തിച്ച സംഭരണ കേന്ദ്രത്തിൽ ശേഖരിച്ചാണ് വയനാട്ടിലേക്കയച്ചത്. ഫ്‌ളാഗ് ഓഫ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.തോമസ് വാവാനിക്കുന്നേലും അസിസ്റ്റന്റ് ഗവർണർ അൻവർ മുഹമ്മദും ചേർന്നു നിർവഹിച്ചു. പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, ഡോ.സണ്ണി വെട്ടം, ഡോ.ഓമന തോമസ്, ജോർജ് കരുണയ്ക്കൽ, ടിസൺ മാത്യു എന്നിവർ നേതൃത്വം നല്കി. പാലാ രൂപതയുടെ ദുരിതാശ്വാസസഹായം പാലാ: രൂപതയിലെ ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മലബാറിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം നൽകുന്നതിന് തുടക്കമായി. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, മാതൃവേദി, എസ്‌.എം.വൈ.എം., അരുവിത്തുറ ഇടവക സമൂഹം തുടങ്ങിയവർ സമാഹരിച്ച നിത്യോപയോഗ സാധനങ്ങളാണ് മൂന്നു ലോഡ്‌ വാഹനങ്ങളിലായി പാലാ ബിഷപ്‌സ് ഹൗസിൽനിന്ന് പുറപ്പെട്ടത്. മാർ ജോസഫ് കല്ലറങ്ങാട്ട് ദുരിതാശ്വാസ സംഘത്തെ യാത്രയാക്കി. വികാരി ജനറൽ മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ പങ്കെടുത്തു.

ഫോട്ടോ http://v.duta.us/4V5ihAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/LAvW8AAA

📲 Get Kottayam News on Whatsapp 💬