കമ്യൂണിസ്റ്റ് ദുഃസ്വാധീനത്തിൽനിന്ന്‌ കേരളത്തെ മോചിപ്പിക്കണം-വി.മുരളീധരൻ

  |   Kollamnews

ചാത്തന്നൂർ : കേരളം കമ്യൂണിസ്റ്റ് ആശയങ്ങളുടെ ദുഃസ്വാധീനത്തിൽ പെട്ടിരിക്കുകയാണെന്നും അതിൽനിന്ന്‌ സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കല്ലുവാതുക്കലിൽ ഗണഗീതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ശ്രീരാമ വിദ്യാനികേതൻ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ സമർപ്പണവും നടത്തുകയായിരുന്നുഅദ്ദേഹം.തിരുവനന്തപുരം വിമാനത്താവളം സർക്കാർ മേഖലയിൽത്തന്നെ ആയിരിക്കും പ്രവർത്തിക്കുക. വിമാനത്താവളത്തിലെ ചില സേവനങ്ങൾ ഫലപ്രഥമായി വിനിയോഗിക്കുന്നതിനാണ് മറ്റ് ഏജൻസികളെ ഏല്പിക്കുന്നത്. ഇന്ത്യൻ റെയിൽവേയും ജനങ്ങളുടെ സ്വത്തായിത്തന്നെ തുടരും. പക്ഷേ റെയിൽവേ പ്ലാറ്റ്ഫോമിൽ ചായക്കട നടത്തുന്നവനും സർക്കാർ ജോലിക്കാരനായിരിക്കണമെന്ന് ശഠിക്കരുത്. ഒരു ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാൻ എന്ന് ചിന്തിക്കുന്നവരാണ് റെയിൽവേയിലെ ചില സംവിധാനങ്ങൾമാത്രം ഏജൻസികൾക്ക് കൈമാറുന്നതിനെ എതിർക്കുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം ഇന്ത്യയെ അഞ്ച് ട്രില്ല്യൻ ഡോളർ സാമ്പത്തികശക്തിയായി ഉയർത്തുകയെന്നതാണ്. ഇത് കേവലം സർക്കാരിലൂടെമാത്രം സാധ്യമാകില്ല- മുരളീധരൻ പറഞ്ഞു.ബി.ജെ.പി. സംസ്ഥാനസമിതി അംഗം ബി.ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. ചന്ദ്രയാൻ രണ്ട് മാർക്ക്-3 പോജക്ട് ഡയറക്ടർ ജെ.ജയപ്രകാശിനെ ചടങ്ങിൽ ആദരിച്ചു. കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത്‌ അംഗം എസ്.ആർ.രോഹിണി, ട്രസ്റ്റ് സെക്രട്ടറി എസ്.അരുൺ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ആർ.എസ്.എസ്. വിഭാഗ് കാര്യവാഹക് വി.മുരളീധരൻ, ആർ.രാജേന്ദ്രൻ, ടി.ആർ.രമണൻ, എം.പ്രശാന്ത്കുമാർ, ബി.ഗോകുൽ, എ.ആർ.അരുൺ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ http://v.duta.us/KaWjXAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/KnKhTwAA

📲 Get Kollam News on Whatsapp 💬