ക്യാന്‍സര്‍ രോഗികള്‍ക്ക് തിരിച്ചടിയായി പ്രളയ സെസ്

  |   Keralanews

തിരുവനന്തപുരം: പ്രളയസെസിൽ വലയുകയാണ് സംസ്ഥാനത്തെ ക്യാൻസർ രോഗികൾ. ജീവൻ രക്ഷാ മരുന്നുകൾക്ക് ലക്ഷങ്ങൾ നൽകേണ്ടിവരുമ്പോൾ പ്രളയ സെസ് ആയി വലിയ വില കൂടി വേണ്ടിവരുന്നതോടെ ദുരിതത്തിലാവുകയാണ് പാവപ്പെട്ട രോഗികൾ.

ക്യാൻസർ രോഗികളുടെ ജീവൻ രക്ഷാ മരുന്നിന് മൂന്ന് ലക്ഷത്തിലധികം രൂപ വരെ വിലവരും. മരുന്നിന്റെ വിലക്കനുസരിച്ച് സെസും വർധിക്കും. ഇത്തരത്തിൽമരുന്നുകൾക്ക് പിന്നെയും വില വർധിക്കുന്നതോടെ ദുരിതത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ പാവപ്പെട്ട ക്യാൻസർ രോഗികൾ.

ഓരോ മരുന്നും കഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പുറമേ വില വർധനവോടുകൂടി വീണ്ടും തങ്ങൾ ദുരിതത്തിലാവുകയാണെന്നാണ് രോഗികൾ പറയുന്നത്.

സർക്കാർ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നുകൾ വാങ്ങുമ്പോൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ 80,000 രൂപയുടെ വരെ വിലക്കുറവാണ് ലഭിക്കുക.

Content Highlights:flood sez for cancer drugs...

ഫോട്ടോ http://v.duta.us/v7klFAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/J_nNcwAA

📲 Get Kerala News on Whatsapp 💬