കരിമീൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചാകുന്നു

  |   Alappuzhanews

ഹരിപ്പാട്: തൃക്കുന്നപ്പുഴ പുളിക്കീഴിലെ വട്ടക്കായലിൽ കൂട്ടിൽ വളർത്തുന്ന കരിമീൻ കൂട്ടത്തോടെ ചാകുന്നു. തമിഴ്നാട്ടിൽനിന്നുകൊണ്ടുവരുന്ന ചകിരി സംസ്കരിക്കുന്നകേന്ദ്രങ്ങളിലെ രാസമാലിന്യങ്ങളുടെ സാന്നിധ്യമാണ് മീൻ ചാകാനിടയാക്കുന്നതെന്ന് പരാതിയുണ്ട്.

മലനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. നേരത്തെ ഇവിടെ കക്കയും ആമയും കൂട്ടത്തോടെ ചത്തടിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയപഠനം നടക്കുന്നതിനിടെയാണ് കൂടുമത്സ്യക്കൃഷിയെയും ബാധിച്ചിരിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിലാണ് കൂടുമത്സ്യക്കൃഷി നടക്കുന്നത്. ഒന്നരക്കോടിരൂപയുടെ പദ്ധതിയാണിത്. നാല്പതോളം കൂടുകളിലായി കരിമീനും കാളാഞ്ചിയും വളർത്തുന്നു. ഒന്നരമാസം മുൻപാണ് മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടിൽ വിട്ടത്. കായംകുളം കായലിന് അനുബന്ധമായുള്ളതാണ് വട്ടക്കായൽ. കായലിലെ സ്വാഭാവിക പരിസ്ഥിതിയിൽ മത്സ്യം വളർത്താനുള്ള പദ്ധതിയാണിത്. മത്സ്യക്കുഞ്ഞുങ്ങൾക്കുള്ള തീറ്റ കൂട്ടിൽ ഇട്ടുകൊടുക്കുകായാണ്. ജി.ഐ. പൈപ്പിന്റെ ഫ്രെയിമിനുള്ളിൽ കട്ടികൂടിയ വല ഉറപ്പിച്ചാണ് മത്സ്യക്കൃഷിക്കുള്ള കൂട് നിർമിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Content Highlights: contaminated waterbodies, water pollution, fishes, Haripad, Alappuzha...

ഫോട്ടോ http://v.duta.us/vqUMcwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/jZ-qMQAA

📲 Get Alappuzha News on Whatsapp 💬