കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളുമായി കുരുന്നുകളെത്തി

  |   Pathanamthittanews

പത്തനംതിട്ട: കുഞ്ഞുകൈകളിൽ നിറയെ ബാഗുകളും കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും പുത്തൻ ഉടുപ്പുകളും. പ്രളയ ദുരിതം ബാധിച്ച വടക്കൻ കേരളത്തിലെ കുട്ടികൾക്ക് ഇവയെല്ലാം നൽകാനായാണ് വിദ്യാർഥികളെത്തിയത്. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്. എൽ.പി. സ്കൂളിലെ അൻപത് കുട്ടികളും വെച്ചൂച്ചിറ പോളിടെക്നിക് കോേളജിലെ പത്ത് എൻ.എസ്.എസ്. വിദ്യാർഥികളുമാണ് സ്കൂൾ പ്രഥമാധ്യാപകൻ സാബു പുല്ലാട്ടിനൊപ്പം കളക്ടറേറ്റിലെത്തിയത്. കുരുന്നുകൈകളിലെ ഈ വലിയ സഹായം ജില്ലാകളക്ടർ പി.ബി.നൂഹ് ഏറ്റുവാങ്ങി.

സ്വന്തം വീടുകളിൽനിന്നും മറ്റുവീടുകളിൽനിന്നും കുട്ടികൾ സമാഹരിച്ചതാണിത്. സ്വന്തം കുടുക്ക പൊട്ടിച്ച് വാങ്ങിയതും ആദ്യ കുർബാനയ്ക്ക് സമ്മാനമായി ലഭിച്ച പുതിയവസ്ത്രങ്ങളും വിനോദയാത്രയ്ക്കായി സ്വരുക്കൂട്ടിയ തുകകളുമെല്ലാം ഇതിലുൾപ്പെടുന്നു.

കഴിഞ്ഞ വർഷം ജില്ല അനുഭവിച്ച പ്രളയ ദുരന്തത്തിലും എണ്ണൂറാംവയൽ സ്കൂൾ താങ്ങായിരുന്നു. സ്കൂളിന്റെ നേതൃത്വത്തിൽ ഹരിത കേരളത്തിന്റെ സഹായത്തോടെ ഇരുപത്തിയഞ്ചുലക്ഷം രൂപയും 1500 ജോഡി യൂണിഫോമും നൽകിയിരുന്നു.

സമ്മാനത്തുകയും കൈമാറി ക്വിസ് മത്സരത്തിൽ ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി റാന്നി ബഥനി ആശ്രമം ഹൈസ്കൂളിലെ വിദ്യാർഥിനികൾ. ബഥനി അന്താരാഷ്ട്രതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം സമ്മാനമായി ലഭിച്ച 7500 രൂപയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ ജീനാ ജയമോനും ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ആദിത്യ സുനിലും ജില്ലാ കളക്ടർക്ക് കൈമാറിയത്....

ഫോട്ടോ http://v.duta.us/KAEbqgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DNiuiwAA

📲 Get Pathanamthitta News on Whatsapp 💬