കവളപ്പാറയിൽ ജി.പി.ആർ. സഹായത്താൽ ഇന്ന് തിരച്ചിൽ

  |   Malappuramnews

നിലമ്പൂർ: കവളപ്പാറയിൽ മണ്ണിനടിയിൽപ്പെട്ട ശേഷിക്കുന്നവർക്കായുള്ള തിരച്ചിലിനായി ഹൈദരാബാദ് നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധസംഘമെത്തി. ശനിയാഴ്ച വൈകീട്ട് കരിപ്പൂരിലെത്തിയ സംഘം ഞായറാഴ്ച തിരച്ചിലിനിറങ്ങും.

പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായ ആനന്ദ് കെ. പാണ്ഡെ, രത്നാകർ ദാക്തെ, ടെക്നിക്കൽ അസിസ്റ്റന്റ് ദിനേശ് കെ. സഹദേവൻ, സീനിയർ റിസർച്ച്് ഫെലോ ജോണ്ടി ഗൊഗോയ്, ജൂനിയർ റിസർച്ച് ഫെലോകളായ സതീഷ് വർമ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ടുസെറ്റ് ജി.പി.ആർ. (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ) ഉപകരണം സംഘത്തിന്റെ െെകയിലുണ്ട്.

ഭൂമിക്കടിയിൽ 20 മീറ്റർ താഴ്ചയിൽനിന്ന് വരെയുള്ള സിഗ്നലുകൾ പിടിച്ചെടുക്കാൻ ഈ ഉപകരണത്തിന് സാധിക്കും. കൺട്രോൾ യൂണിറ്റ്, സ്കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.

പുത്തുമല: തിരച്ചിൽ തുടരുന്നു

പുത്തുമല ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നു. തിരച്ചിൽ പുരോഗമിക്കുമ്പോഴും ആറുദിവസമായി മണ്ണിനടിയിലായ ഏഴുപേരെക്കുറിച്ച് സൂചനകളില്ല.

ബന്ധുക്കൾ നൽകിയ വിവരവും സാങ്കേതികവിദഗ്ധരുടെ സഹായവും തേടി സമഗ്രഭൂപടം തയ്യാറാക്കിയാണ് ഇപ്പോൾ തിരച്ചിൽ. ജി.പി.ആർ. (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ) തിങ്കളാഴ്ച പുത്തുമലയിലെത്തിക്കും. എൻ.ഡി.ആർ.എഫ്., പോലീസ്, ഫയർഫോഴ്സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധപ്രവർത്തകരുമാണ് തിരച്ചിൽ നടത്തുന്നത്....

ഫോട്ടോ http://v.duta.us/N4e7UwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/zL9ohgAA

📲 Get Malappuram News on Whatsapp 💬