കവളപ്പാറ: ആറ് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി, റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഫലംകണ്ടില്ല

  |   Keralanews

മലപ്പുറം: കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ ഹൈദരാബാദിൽനിന്നെത്തിച്ച ഭൂഗർഭ റഡാർ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ ഫലംകണ്ടില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.

ജലസാന്നിധ്യം മൂലം റഡാർ കിരണങ്ങൾക്ക് മണ്ണിനടയിലേയ്ക്ക് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഇതാണ് തടസ്സമുണ്ടാക്കുന്നതെന്നും ഹൈദരാബാദിൽനിന്നുള്ള ശാസ്ത്രജ്ഞൻ ആനന്ദ് കെ. പാണ്ഡെ പറഞ്ഞു. പ്രദേശത്ത് മികച്ച രീതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിശക്തമായ കാറ്റും മഴയുമാണ് കവളപ്പാറയിൽ അനുഭവപ്പെടുന്നത്. രാവിലെ മുതൽ നല്ല കാലാവസ്ഥയായിരുന്നതിനാൽ ഊർജിതമായ തിരച്ചിൽ നടന്നവരുന്നതിനിടെയാണ് കാറ്റും മഴയും ആരംഭിച്ചത്. തിരച്ചിൽ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.

ഇന്ന് കവളപ്പാറയിൽനിന്ന് കണ്ടെത്തിയത് ആറ് മൃതദേഹങ്ങളാണ്. ഇതോടെ കവളപ്പാറയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 46 ആയി. ഇനി ഇവിടെ 13 പേരെക്കൂടി കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് പ്രളയക്കെടുതിയിലും ഉരുൾ പൊട്ടലിലും മരിച്ചവരുടെ എണ്ണം 128 ആയി.

Content Highlights:kavalappara landslide 6 dead bodies found, Kerala Flood 2019, Heavy rain 2019...

ഫോട്ടോ http://v.duta.us/cDR1CQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/2I6DtQAA

📲 Get Kerala News on Whatsapp 💬