ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കളുടെ പ്രവര്‍ത്തനശൈലി മാന്യമാകണം- സിപിഎം റിപ്പോര്‍ട്ട്

  |   Keralanews

തിരുവനന്തപുരം: പാർട്ടി നേതാക്കളുടെ പെരുമാറ്റ ശൈലി മാന്യമാകണമെന്ന് സിപിഎം റിപ്പോർട്ട്. കൊൽക്കത്ത പ്ലീനം റിപ്പോർട്ട് പൂർണമായി നടപ്പാക്കാനായില്ലെന്നും ഇന്നാരംഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

നേതാക്കൾ ധാർഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്. ഗൃഹസന്ദർശന പരിപാടിയിലടക്കം അത്തരം ആക്ഷേപം ഉയർന്നുവന്നിട്ടുണ്ട്. മാന്യമായ പെരുമാറ്റം കൂടാതെ ജനബന്ധം മെച്ചപ്പെടുത്താനാവില്ലെന്നും സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും വരുത്തേണ്ട മാറ്റം സംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കൊൽക്കത്ത പ്ലീനത്തിൽ സംഘടനാ പ്രവർത്തനം ഊർജിതമാക്കാനുള്ള നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ കാര്യങ്ങൾ പൂർണമായും നടപ്പാക്കാൻ കഴിഞ്ഞില്ല. പോഷക സംഘടനകളെയും വർഗ ബഹുജന സംഘടനകളെയും കൂടുതൽ സജീവമാക്കണമെന്ന നിർദേശവും നടപ്പാക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന അജണ്ട. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുക എന്നതായിരുന്നു രണ്ടാമത്തെ അജണ്ട. ഈ രണ്ടു വിഷങ്ങൾ സംബന്ധിച്ചാണ് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട്. ഇന്ന് റിപ്പോർട്ട് അവതരണം മാത്രമാണ് നടന്നത്. നാളെമുതലാണ് റിപ്പോർട്ടിൻമേലുള്ള ചർച്ച നടക്കുക....

ഫോട്ടോ http://v.duta.us/Tld4UQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_blMfAAA

📲 Get Kerala News on Whatsapp 💬