നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി

  |   Idukkinews

നെടുങ്കണ്ടം: പുതിയ ജനറേറ്റർ വാങ്ങാൻ ആശുപത്രി വികസനസമിതി പണം അടച്ചിട്ടും നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല. നിലവിൽ പ്രതിസന്ധി പരിഹരിക്കുന്നത് ദിവസം 1500 രൂപ നിരക്കിൽ വാടകക്കെടുത്ത ജനറേറ്റർ ഉപയോഗിച്ച്. പുതിയ ജനറേറ്റർ എത്താത്തതിനാൻ ആശുപത്രിക്ക് ഓരോ മാസവും അധികബാധ്യത അരലക്ഷത്തോളം രൂപ.

ഇൻവർട്ടർ സംവിധാനമുള്ള പുതിയ ജനറേറ്റർ വാങ്ങാൻ തൃശ്ശൂർ ആസ്ഥാനമായുള്ള പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിൽ പണം അടച്ചിട്ടും ജനറേറ്റർ എത്താത്തതാണ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായിരിക്കുന്നത്. വൈദ്യുതി മുടക്കം പതിവായതോടെ കഴിഞ്ഞ രണ്ട് മാസത്തോളമായി ജനറേറ്റർ വാടകയ്ക്ക് എടുത്താണ് ഉപയോഗിച്ചുവരുന്നത്. ദിവസവും 1500 രൂപയാണ് വാടക ഇനത്തിൽ ജനറേറ്റർ ഉപയോഗത്തിനായി മുടക്കുന്നത്. വർഷങ്ങളായി ഉപയോഗിച്ചുവന്നിരുന്ന ആശുപത്രിയുടെ ജനറേറ്റർ ഉപയോഗശൂന്യമായി തകരാറിലായതോടെ താലൂക്ക് ആശുപത്രിയുടെ വികസന സമിതി ഫണ്ട് ഉപയോഗിച്ച് പുതിയ ജനറേറ്റർ വാങ്ങുവാൻ തീരുമാനിക്കുകയായിരുന്നു.

അതിനായി കഴിഞ്ഞ മേയ് മാസം 8.7 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് ആശുപത്രി അധികൃതർ കൈമാറുകയും ചെയ്തു. എന്നാൽ ടെൻഡർ നടപടികൾ വൈകുന്നു എന്ന കാരണത്താൽ ജനറേറ്റർ വാങ്ങുവാൻ കഴിഞ്ഞിട്ടില്ലായെന്നാണ് പൊതുമരാമത്ത് ആശുപത്രി അധികൃതർക്ക് നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ ആശുപത്രി അധികൃതരുടെ താത്പര്യക്കുറവുമൂലമാണ് പുതിയ ജനറേറ്റർ എത്തിക്കാൻ വൈകുന്നതെന്നാണ് ആശുപത്രി വികസനസമിതിയിലെ അംഗങ്ങൾ ആരോപിക്കുന്നത്. ആദ്യ കുറച്ചുനാളുകൾ വൈദ്യുതി വകുപ്പിനെ മുൻകൂട്ടി അറിയിച്ച് വൈദ്യുതി തടസ്സം കൂടാതെ ഓപ്പറേഷനും മറ്റും നടത്തിയിരുന്നു. ഓപ്പറേഷൻ നടക്കുന്ന സമയങ്ങളിൽ ആശുപത്രി അധികൃതർ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്കുള്ള വൈദ്യുതി ലൈനിൽ വൈദ്യുത തടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു....

ഫോട്ടോ http://v.duta.us/c8sB2gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/t0w0XQAA

📲 Get Idukki News on Whatsapp 💬