നരിക്കോട്ടുമല കോളനിയിലെ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി

  |   Kannurnews

കൂത്തുപറമ്പ്: ഉരുൾപൊട്ടൽഭീഷണി നിലനിന്നിരുന്ന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട നരിക്കോട്ടുമല കോളനിയിലെ ഒൻപത് കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. കഴിഞ്ഞ 10 ദിവസങ്ങളായി നരിക്കോട്ടുമല കമ്യുണിറ്റി ഹാളിലാണ് 20ഓളം പേർ കഴിഞ്ഞിരുന്നത്. അപകടഭീഷണി ഒഴിഞ്ഞസാഹചര്യത്തിൽ അധികൃതരുടെ നിർദേശത്തെ തുടർന്നാണ് വീടുകളിലേക്കുള്ള മടക്കം. നരിക്കോട്ടുമലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ഒൻപത് കുടുംബങ്ങൾ വീടുകളിൽനിന്ന്‌ മാറിത്താമസിച്ചത്. കാലവർഷം ശക്തമായതോടെ വീടുകളുടെ സുരക്ഷിതത്വം നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഇവർ. ജില്ലാ പഞ്ചായത്തിനുകീഴിൽ നരിക്കോട്ടുമലയിൽ നിർമിച്ചിരുന്ന കമ്യൂണിറ്റി ഹാളായിരുന്നു ഇരുപതോളം പേരുടെ ആശ്രയം. കമ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞതെങ്കിലും ദുരിതാശ്വാസക്യാമ്പിന്റെ പരിഗണന ഇവർക്ക് ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകനും തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്‌ബാബുവും പ്രശ്നം റവന്യൂ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പുനരധിവാസക്യാമ്പായി കമ്യൂണിറ്റി ഹാളിനെ അംഗീകരിച്ചത്. തുടർന്ന് ഭക്ഷണവിതരണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്യാമ്പിൽ നടക്കുകയുംചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകൻ, വൈസ് പ്രസിഡന്റ് ആർ.ഷീല, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്‌ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ടി.പി.അബൂബക്കർ ഹാജി, ബി.ഡി.ഒ. ഇൻ ചാർജ്‌ ടി.പി.പ്രദീപൻ എന്നിവരടങ്ങിയ സംഘം ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു. നരിക്കോട്ടുമലയിൽ ഉരുൾപൊട്ടിയ വിവിധ സ്ഥലങ്ങളും സംഘം പരിശോധിച്ചു.

ഫോട്ടോ http://v.duta.us/wdg7NAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DkWOfgAA

📲 Get Kannur News on Whatsapp 💬