പാടിമണ്ണിൽ വീടും കടയുമടക്കം അഞ്ചിടത്ത് മോഷണം

  |   Pathanamthittanews

മല്ലപ്പള്ളി: പാടിമണ്ണിലെ വീടും കടയും കാണിക്കമണ്ഡപങ്ങളും കുരിശടിയുമടക്കം നിരവധി കേന്ദ്രങ്ങളിൽ മോഷണം. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വഞ്ഞിപ്പുഴ വിജയകുമാറിന്റെ വീടിന്റെ മുൻവാതിലും അടുക്കളവാതിലും തകർത്ത നിലയിലാണ്. പിന്നിലെ വാതിലിനുള്ളിൽ ഇരുമ്പുപട്ട ഉണ്ടായിരുന്നതിനാൽ പുറത്തുനിന്ന് പൊളിക്കാനായില്ല.

മുൻവശത്തെ വാതിലിന്റെ കട്ടിള തൂമ്പാ കൊണ്ട് കുത്തിപ്പൊട്ടിച്ചാണ് പൂട്ട് ഇളക്കിയത്. വെള്ളിയാഴ്ച പുലർച്ചെ മോഷണം നടക്കുമ്പോൾ വീട്ടിലാരുമുണ്ടായിരുന്നില്ല. പത്തുമണിയോടെ വിജയകുമാറിന്റെ ഭാര്യ എത്തിയപ്പോൾ കതക് പൊളിച്ചതുകണ്ട് പോലീസിൽ അറിയിക്കുകയായിരുന്നു. നാലുഗ്രാം വരുന്ന സ്വർണക്കമ്മൽ മാത്രമാണ് മോഷ്ടാക്കൾക്ക് കിട്ടിയത്. അലമാരയിലെ സാധനങ്ങളും മറ്റ് രേഖകളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പേഴുംകാട്ടിൽ കാസിം റാവുത്തരുടെ പാടിമൺ കവലയിലെ ചായക്കടയിൽനിന്ന് പന്തീരായിരത്തിലധികം രൂപ കൊണ്ടുപോയി. ഹൃദ്രോഗിയായ ഉടമ ശനിയാഴ്ച ആശുപത്രിയിൽ പോകാനായി സുഹൃത്തുക്കളിൽനിന്ന് വാങ്ങിയതുകയാണ് നഷ്ടമായത്.

വായ്പൂര് തൃച്ചേർപ്പുറം ശങ്കരനാരായണസ്വാമി ക്ഷേത്രം, പവ്വത്തിപ്പടി നടരാജസ്വാമിക്ഷേത്രം എന്നിവയുടെ കാണിക്കമണ്ഡപങ്ങൾ, കൊച്ചെരപ്പ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ പാടിമൺ കുരിശ്ശടി എന്നിവയുടെ താഴു തകർത്താണ് മോഷണം. പെരുമ്പെട്ടി, കീഴ്വായ്പൂര് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഈ പ്രദേശങ്ങൾ. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി....

ഫോട്ടോ http://v.duta.us/SLsmGwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Xr3zCgAA

📲 Get Pathanamthitta News on Whatsapp 💬