പ്രളയത്തിൽ തകരാർ സംഭവിച്ചിട്ട് ഒരു വർഷം

  |   Thrissurnews

അതിരപ്പിള്ളി: കഴിഞ്ഞവർഷത്തെ പ്രളയത്തിൽ കേടായ വെറ്റിലപ്പാറ പാലം ഒരു വർഷമായിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികൃതർ. തൃശ്ശൂർ, എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാര മേഖലയിൽ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന് വളരെ പ്രാധാന്യമുണ്ട്. പാലത്തിന്റെ രണ്ട് സ്പാനുകൾക്ക് പ്രളയത്തിലെ ശക്തമായ ഒഴുക്കിലും മരത്തടികൾ വന്നടിഞ്ഞും സ്ഥാനചലനം സംഭവിച്ചിരുന്നു. കൈവരികൾ പലയിടത്തും തകർന്നു.സ്പാനുകൾ തെന്നിമാറിയപ്പോൾ പലയിടത്തും ടാറിങ്ങും ഇളകി. പാലത്തിന് മുകളിൽ നടപ്പാതയിലെ തറയോടുകൾ ഇളകിപ്പോയി. പാലത്തിനോട് ചേർന്ന് കുളിക്കാനിറങ്ങാൻ നിർമിച്ച പടവുകളും ഒലിച്ചുപോയി. തകരാറുകളെത്തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ആദ്യദിവസങ്ങളിൽ വാഹനങ്ങൾ ഓടിയില്ലെങ്കിലും മാസങ്ങളായിട്ടും പാലം ശരിയാക്കാതെവന്നപ്പോൾ സഹികെട്ട് വാഹനങ്ങൾ ഓടിത്തുടങ്ങി. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 1.84 കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്വകാര്യ കമ്പനിക്ക് കരാർ നൽകി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ പൊതുമരാമത്ത് വിഭാഗം ഉന്നതോദ്യോഗസ്ഥരും കരാറുകാരും പാലം സന്ദർശിച്ചിരുന്നു. എന്നാൽ നാളിതുവരെയായിട്ടും ഒരു പ്രവർത്തനവും നടത്തിയിട്ടില്ല....

ഫോട്ടോ http://v.duta.us/myFqUQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/H34HdQAA

📲 Get Thrissur News on Whatsapp 💬