പ്രളയം: സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ജാഗ്രതാനിർദേശം

  |   Keralanews

തിരുവനന്തപുരം :പ്രളയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എച്ച് വൺ എൻ വൺജാഗ്രതാ നിർദേശം. ഈ മാസം മൂന്ന് പേർ എച്ച് വൺ എൻ വൺ ബാധിതരായി മരണമടയുകയും 38 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധി പേരാണ് സംസ്ഥാനത്തുടനീളം കഴിയുന്നത്. ഈ സാഹചര്യത്തിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തുടനീളം ജാഗ്രതപാലിക്കണം. എല്ലാ ആശുപത്രികളും ആവശ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ട്-ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തുടനീളം ഈ വർഷം 42 പേരും ഈ മാസം മാത്രം മൂന്ന് പേരും എച്ച് വൺ എൻ വൺ ബാധിച്ച് മരണപ്പെട്ടിരുന്നു. ഈ മാസം മാത്രം38 പേർക്കും ഇതേ വർഷത്തിൽ821 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണയിലും കൂടുതലായി പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയൽ, മൂക്കൊലിപ്പ്, വിറയൽ എന്നിവയാണ് എച്ച് വൺ എൻ വൺ രോഗത്തിന്റെ ലക്ഷണങ്ങൾ. ചെറിയതോതിലുള്ള ലക്ഷണങ്ങളുള്ളവർ ആദ്യഘട്ടത്തിൽ തന്നെ ചികിത്സ തേടണം. ഗർഭിണികൾ, അഞ്ച് വയിസിൽ താഴെയുള്ള കുട്ടികൾ, 65വയസിന് മുകളിൽ പ്രായമുള്ളവർ, വൃക്ക, കരൾ, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു....

ഫോട്ടോ http://v.duta.us/szD00gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ZQ7IIwAA

📲 Get Kerala News on Whatsapp 💬