ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കാണാത്തതില്‍ ദുരൂഹത, പോലീസ് റിപ്പോർട്ട് തള്ളി പരാതിക്കാർ

  |   Keralanews

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ റിപ്പോർട്ട് തള്ളി സിറാജ് മാനേജ്മെന്റ്. കെ.എം.ബഷീറിന്റെ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ടെന്നും അതിൽ വിശദമായ അന്വേഷണം വേണമെന്നും സിറാജ് മാനേജ്മെന്റ് പ്രതിനിധിസെയിഫുദീൻ ഹാജി ആവശ്യപ്പെട്ടു.

പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് എഫ്.ഐ.ആർ തയാറാക്കുന്നതിന് തടസമായതെന്നാണ് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് തള്ളുകയാണ് സിറാജ് മാനേജ്മെന്റ്. അപകടം നടന്ന ദിവസം പുലർച്ചെ മൂന്ന് മുപ്പത് മുതൽ സിറാജ് പ്രതിനിധി സെയ്ഫുദീൻ ഹാജി സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ അതിന് ശേഷം 7.26നാണ് പോലീസ് രേഖകളിൽ മൊഴി രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്.

ബഷീർ കൊല്ലപ്പെടുന്നതിന് മുൻപ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനുറ്റോളം സംസാരിച്ചിരുന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ബഷീർ അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബഷീറിന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ 1.53 ന് ഒരു പുരുഷൻ ഫോൺ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു....

ഫോട്ടോ http://v.duta.us/DqB-6wEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/jpTmNAAA

📲 Get Kerala News on Whatsapp 💬