മുട്ടത്തെ പൊതുസ്ഥാപനങ്ങൾ ഇനി ഗ്രീൻ പ്രോട്ടോക്കോളിൽ

  |   Idukkinews

മുട്ടം: ജില്ലാ കോടതിയുപ്പെടെ പരിസരത്തെ സ്‌കൂളുകളുടെയും കോേളജുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഗ്രീൻപ്രോട്ടോക്കോൾ പ്രഖ്യാപനം ജില്ലാ ജഡ്ജി മുഹമ്മദ് വസിം നടത്തി.ഹരിതകേരളം മിഷന്റെ ’’മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം’’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ഹരിത നിയമനടപടികളെ സംബന്ധിച്ച വാർഡുതല പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മുഹമ്മദ് വസീം നിർവഹിച്ചു. വാർഡിലെ 50 പേർക്കാണ് ഹരിത നിയമത്തിൽ പ്രഥമപരിശീലനം നൽകിയത്. കോടതി വളപ്പിൽ ഹരിത കേരളം ’’പച്ചത്തുരുത്തി’’ന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. ഇതിന്റെ ഭാഗമായി ജുഡീഷ്യൽ കോംപ്ലക്‌സിലെ പത്ത് കോടതികളുടെ ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും കോടതി വളപ്പിൽ വൃക്ഷത്തൈകൾ നട്ടു.ജില്ലാ ഹരിതകേരളവും മുട്ടം ഗ്രാമപ്പഞ്ചായത്തും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്.മധു ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം.പിള്ള,മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ജില്ലാ പ്ലാനിങ്‌ ഓഫീസർ കെ.കെ. ഷീല, ബാർ അസോസിയേഷൻ പ്രസിഡന്റ് ജോളി െജയിംസ്, അസി.ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ്, കുടംബശ്രീ ജില്ലാ അസി.കോ-ഓർഡിനേറ്റർ പി.കെ. ഷാജിമോൻ, കാർമൽ പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. പോൾ പറക്കാട്ടേൽ, വാർഡ് മെമ്പർ ഔസേപ്പച്ചൻ ചാരക്കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് സൗജന്യമായി ലഭ്യമാക്കിയ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകൾ വിതരണം ചെയ്തു.കോടതികളിലെയും സമീപ സർക്കാർ സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരും ടെക്‌നിക്കൽ സ്‌കൂൾ, പോളിടെക്‌നിക്, ഐ.എച്ച്.ആർ.ഡി. കോേളജ് എന്നിവിടങ്ങളിലെ എൻ.സി.സി., എൻ.എസ്.എസ്. വിദ്യാർഥികളും പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ http://v.duta.us/xOxrewAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/JUXJUAAA

📲 Get Idukki News on Whatsapp 💬