മണാലിയിലേക്ക് പോയ മലയാളികള്‍ വഴിയില്‍ കുടുങ്ങിയത് 13 മണിക്കൂര്‍; ഭക്ഷണംപോലും കിട്ടാതെ വലഞ്ഞു

  |   Keralanews

കോഴിക്കോട്: ഹിമാചൽപ്രദേശിലെ പ്രളയത്തിൽ ദുരിതമനുഭവിച്ച് കേരളത്തിൽനിന്നുള്ള വിനോദസഞ്ചാരികളും. മണാലിയിലേക്ക് യാത്രതിരിച്ച 25-ഓളം മലയാളികളാണ് മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം മണാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ഇവർ പെരുവഴിയിലായത്.

13 മണിക്കൂറോളം മാണ്ഡിക്ക് സമീപം നടുറോഡിൽ കുടുങ്ങിപ്പോയെന്ന് എറണാകുളം സ്വദേശി ജിനീഷ് പി. രവി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ഡൽഹിയിൽനിന്ന് ബസിലാണ് ജിനീഷും മണാലിയിലേക്ക് യാത്രതിരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മണാലിയിൽ എത്താനായിരുന്നു പദ്ധതി. എന്നാൽ കനത്തമഴയെ തുടർന്ന് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു.

പുലർച്ചെ രണ്ടുമണിയോടെയാണ് മാണ്ഡിക്ക് സമീപമുള്ള ഒരു സ്ഥലത്ത് എത്തിയത്. ഇനി യാത്ര തുടരാനാകില്ലെന്ന് അറിയിച്ചതോടെ സ്ത്രീകളടക്കമുള്ള നിരവധിയാത്രക്കാർ ബുദ്ധിമുട്ടിലായി. മറ്റു ബസുകളിൽ വേറെയും മലയാളികളുണ്ടായിരുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം സമീപത്തെ ക്ഷേത്രം അധികൃതരാണ് യാത്രക്കാർക്ക് ഭക്ഷണം നൽകിയതെന്നും ഇത് വലിയ ആശ്വാസമായെന്നും ജിനീഷ് പറഞ്ഞു.

മണാലിയിലേക്ക് യാത്ര തുടരാനാകില്ലെന്ന് ഉറപ്പായതോടെ എല്ലാവരും തിരികെ യാത്രതിരിച്ചു. ചിലർ അമൃത്സറിലേക്കും മറ്റുചിലർ ജയ്പൂരിലേക്കുമാണ് ഇപ്പോൾ പോകുന്നതെന്നും നിലവിൽ സുരക്ഷിതരാണെന്നും ജിനീഷ് പറഞ്ഞു. എറണാകുളം, കൊല്ലം, കോഴിക്കോട്, ജില്ലകളിൽനിന്നുള്ളവരും ഇവരോടൊപ്പമുണ്ടായിരുന്നു....

ഫോട്ടോ http://v.duta.us/I9ci9wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/q68oEQAA

📲 Get Kerala News on Whatsapp 💬