ലാത്തിച്ചാര്‍ജിനിടെ എം.എല്‍.എയെ തിരിച്ചറിഞ്ഞില്ല; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

  |   Keralanews

കൊച്ചി: പോലീസ് ലാത്തിച്ചാർജിനിടെ എൽദോ എബ്രഹാം എം.എൽ.എയെ തിരിച്ചറിയാൻ കഴിയാതിരുന്നതിന് എസ്.ഐയ്ക്ക് സസ്പെൻഷൻ. എറണാകുളും സെൻട്രൽ എസ്.ഐ വിപിൻ ദാസിനെയാണ് ഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻഡു ചെയ്തതത്.

സി.പി.ഐ മാർച്ചിനുനേരെ ഉണ്ടായ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേണത്തിന് ഉത്തരവിട്ടിരുന്നു. ഡിജിപിയോടും വിശദീകരണം തേടിയിരുന്നു. എന്നാൽ, സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോർട്ടാണ് ഡി.ജി.പി കഴിഞ്ഞ ദിവസം നൽകിയത്. എന്നാൽ, എം.എൽ.എയെ തിരച്ചറിയുന്നതിൽ എസ്.ഐയ്ക്ക് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

എൽദോ എബ്രഹാം എം.എൽ.എയ്ക്ക് പോലീസ് ലാത്തിചാർജിൽ പരിക്കേറ്റ സംഭവത്തിൽ സിപിഐ ജില്ലാ കമ്മിറ്റിയിലടക്കം രൂക്ഷ വിമർശം ഉയർന്നിരുന്നു.

Content Highlights:Police attack against MLA: Ernakulam central SI suspended...

ഫോട്ടോ http://v.duta.us/aoHeCAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/yKdv7wAA

📲 Get Kerala News on Whatsapp 💬