വയനാട്ടിലേക്ക് സഹായമെത്തിക്കാൻ പയ്യന്നൂരിൽ കൂട്ടായ്മ

  |   Kannurnews

പിലാത്തറ: വിദ്യാർഥികളും നാട്ടുകാരും കൈകോർത്തപ്പോൾ ഉണ്ടായത്‌ സഹായപ്രവാഹം. ദുരന്തംവിതച്ച വയനാട്ടിലേക്ക് പയ്യന്നൂർ കോളേജ് കേന്ദ്രീകരിച്ച് പോയത് നാല് ലോഡ് ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളുമാണ്. 1600 ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ചാണ് ഇവർ മാതൃകയായത്.പയ്യന്നൂർ കോളേജിൽ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും പൂർവവിദ്യാർഥികളുമെല്ലാം ചേർന്ന് ദുരിതശ്വാസ സഹായശേഖരണകേന്ദ്രം തുടങ്ങുകയായിരുന്നു. ശേഖരിച്ചവയും ആവശ്യമായിവരുന്നവ വാങ്ങിയും 'പയ്യന്നൂരുണ്ട് കൂടെ ' എന്ന ബാനറുമായി നാല് പ്രാവശ്യമാണ് സഹായവണ്ടികൾ പോയത്. പ്രളയദുരിതം അനുഭവിക്കുന്ന ആദിവാസി കോളനികളിലെ കുടുംബങ്ങൾക്ക്‌ വൊളന്റിയർമാർ സാധനങ്ങൾ നേരിട്ട് എത്തിച്ചുകൊടുത്തു.പുൽപള്ളി, പനമരം, നടവയൽ എന്നീ പഞ്ചായത്തുകളിലെ 26 കോളനികളിലെ 1600 ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ നൽകി. എട്ട് ടൺ അരി, 1600 കിലോ ധാന്യങ്ങൾ, 800 കിലോ പഞ്ചസാര , 323 കിലോ ചായപ്പൊടി, 484 കിലോ കറിപ്പൊടികൾ, 800 കിലോ റവ എന്നിവയാണ് നൽകിയത്. ശേഖരണകേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചയായി വിദ്യാർഥികളും പൂർവവിദ്യാർഥികളും ഉൾപ്പെടെ 170 വൊളന്റിയർമാർ പ്രവൃത്തിച്ചു. സമാപന സൗഹൃദസംഗമത്തിൽ പ്രിൻസിപ്പൽ ഡോ. പി.സി.ശ്രീനിവാസൻ പ്രവർത്തകരെ അനുമോദിച്ചു. ഡോ. മനു (ഹാർട്ട് ടു ഹാൻഡ് ഫൌണ്ടേഷൻ), ഡോ. പി.ആർ.സ്വരൻ, സി.എ.ദിനേശൻ, പി.പി.രാജൻ, എം.രമിത് എന്നിവർ സംസാരിച്ചു..

ഫോട്ടോ http://v.duta.us/G1Mk8AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ZDNLNgAA

📲 Get Kannur News on Whatsapp 💬