ശുചീകരണത്തിനായി ജില്ലാപ്പഞ്ചായത്തിന്റെ 400 സന്നദ്ധപ്രവര്‍ത്തകര്‍ മലപ്പുറത്തേക്ക്

  |   Thiruvananthapuramnews

തിരുവനന്തപുരം: ലോഡ് കണക്കിന് സാധനങ്ങൾ പ്രളയദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ച തിരുവനന്തപുരം ജില്ലാപ്പഞ്ചായത്ത് അടുത്ത ഘട്ടമായി ശുചീകരണ സംഘത്തെ അയയ്ക്കും. മലപ്പുറത്തെ മൂത്തേടം, ചാലിയാർ, പോത്തുകൽ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണം നടത്തുന്നതിനായി 400 സന്നദ്ധപ്രവർത്തകർ ഞായറാഴ്ച പുറപ്പെടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാപ്പഞ്ചായത്ത് സെക്രട്ടറി വി.സുഭാഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പമ്പ് സെറ്റ്, ജനറേറ്റർ, ശുചീകരണ വസ്തുക്കൾ എന്നിങ്ങനെ സർവസജ്ജീകരണങ്ങളുമായാണ് സന്നദ്ധപ്രവർത്തകർ പുറപ്പെടുക. മംഗലപുരം, നെടുമങ്ങാട്, വെള്ളനാട്, വാമനപുരം ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുള്ളവരും മംഗലപുരം, കരകുളം, പനവൂർ, പൂവച്ചൽ, കാട്ടാക്കട, പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നുള്ളവരും ജില്ലാപ്പഞ്ചായത്ത് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ഈ സംഘം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാപ്പഞ്ചായത്ത് 50 ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.

ജില്ലാപ്പഞ്ചായത്ത് ആരംഭിച്ച സംഭരണകേന്ദ്രത്തിൽ കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് സമാഹരിച്ച് അയച്ചത് 50 ലോഡ് പ്രളയ ദുരിതാശ്വാസ സാമഗ്രികളായിരുന്നു. വീണ്ടുമെത്തിയ 20 ലോഡിലധികം സാധനങ്ങൾ എസ്.എം.വി. സ്കൂളിലെ കളക്ഷൻ സെന്ററിലേക്ക് മാറ്റി. ജില്ലയിലെ 73 ഗ്രാമപ്പഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലുമായി പ്രവർത്തിച്ച കളക്ഷൻ പോയിന്റുകളിൽനിന്നാണ് ദുരിതാശ്വാസ സാമഗ്രികൾ ജില്ലാപ്പഞ്ചായത്തിലെ സംഭരണകേന്ദ്രത്തിലെത്തിച്ചത്....

ഫോട്ടോ http://v.duta.us/rRd4DwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/jQZ8WgAA

📲 Get Thiruvananthapuram News on Whatsapp 💬