സ്ഥലം കണ്ടെത്തിയാൽ നൂറ് ദിവസത്തിനകം വീട്

  |   Wayanadnews

കല്പറ്റ: പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സ്ഥലം കണ്ടെത്തിയാൽ നൂറ് ദിവസത്തിനകം വീട് നിർമിച്ചു നൽകുമെന്ന് കളക്ടർ എ.ആർ. അജയകുമാർ പറഞ്ഞു. നിർമിതികേന്ദ്രത്തിന്റെ നേതൃത്വത്തിലായിരിക്കും നിർമാണം. ജില്ലയിലെ പ്രളയദുരന്തം സംബന്ധിച്ച പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ 100 വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങിനൽകുന്ന പദ്ധതിക്ക് മുൻകൈയെടുക്കുമെന്ന് മുൻ എം.എൽ.എ. എം.വി. ശ്രേയാംസ്കുമാർ യോഗത്തെ അറിയിച്ചു. സ്ഥലം കണ്ടെത്തുന്നതിന് ജനപ്രതിനിധികളുടെ സഹായമുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

തകർന്നത് 545 വീടുകൾ

ജില്ലയിൽ 545 വീടുകൾ തകർന്നുവെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമാകുന്നത്. സുരക്ഷിതമായ വീടുകൾ നിർമിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയായി മുന്നിലുണ്ട്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മുൻകൈ ഉണ്ടാകണം. കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ച് വാസയോഗ്യമെന്ന് ഉറപ്പുവരുത്തും. ഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി തിങ്കളാഴ്ച കളക്ടറേറ്റിൽ യോഗം ചേരാനും തീരുമാനിച്ചു. പഞ്ചായത്ത്തലത്തിൽ ലഭ്യമാക്കാവുന്ന ഭൂമിയുടെ വിവരം പ്രസിഡന്റുമാർക്ക് യോഗത്തിൽ നിർദേശിക്കാം.

സ്കൂളുകളിൽ അധ്യയനം തിങ്കളാഴ്ചയോടെ

ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ ക്ലാസുകൾ തിങ്കളാഴ്ചയോടെ പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. ശനിയാഴ്ച 58 ക്യാമ്പുകളിലായി 3430 കുടുംബങ്ങളിലെ 11,028 പേരാണുള്ളത്. ക്യാമ്പുകളിൽനിന്ന് തിരികെ പോകാൻ വീടുകൾ ഇല്ലാത്തവർക്ക് താത്കാലിക താമസസൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തണം. രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാനാവുന്ന കെട്ടിടമാണ് കണ്ടെത്തുക. തിങ്കളാഴ്ചതന്നെ രണ്ടുമണിക്ക് തോട്ടം ഉടമകളുടെയും യോഗം ചേരും....

ഫോട്ടോ http://v.duta.us/jW3KwAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Gd_zRwAA

📲 Get Wayanad News on Whatsapp 💬