സ്വകാര്യ റിസോർട്ട് കൈയേറിയ സർക്കാർഭൂമി റവന്യൂവകുപ്പ് തിരിച്ചുപിടിച്ചു

  |   Idukkinews

നെടുങ്കണ്ടം: രാമക്കൽമേട് ബാലൻപിള്ളസിറ്റിക്കുസമീപം സ്വകാര്യ റിസോർട്ട് കൈയേറിയ സർക്കാർ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചു. ബാലൻപിള്ള സിറ്റിക്കുസമീപം പ്രവർത്തിക്കുന്ന പുനർജനി ആയുർവേദ റിസോർട്ട് എട്ട് വർഷം മുമ്പ് കൈയേറിയ റവന്യൂ ഭൂമിയാണ് കരുണാപുരം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തിരിച്ചുപിടിച്ചത്. ഉടുമ്പൻചോല ലാൻഡ് അസൈൻമെന്റ് തഹസിൽദാർ കെ.എസ്.ജോസഫിന്റെ ഉത്തരവിനെത്തുടർന്നാണ് ഒഴിപ്പിക്കൽ നടപടി.

കഴിഞ്ഞ ഏഴിന് സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിയണമെന്നും നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്നും കാണിച്ച് റിസോർട്ടിന് റവന്യൂ വകുപ്പ് കത്ത് നൽകിയിരുന്നു. എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും റിസോർട്ട് ഭൂമി വിട്ടുനൽകാൻ തയ്യാറാകാഞ്ഞതിനാലാണ് റവന്യൂ സംഘം ശനിയാഴ്ച സ്ഥലത്തെത്തി നടപടികൾ സ്ഥീകരിച്ചത്. സർക്കാർ ഭൂമിയിൽ റിസോർട്ട് നിർമിച്ച ഗേറ്റും പരസ്യ ബോർഡും റവന്യൂ സംഘം പൊളിച്ചുമാറ്റി. കൈയേറ്റം നടത്തിയ റിസോർട്ടിന്റെ ഉടമയായ വർക്കല മുങ്ങോട് സ്വദേശി ബി.വസന്തൻ എന്നയാൾക്കെതിരേ കേരള ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ കമ്പംമെട്ട് പോലീസിനും റവന്യൂ വകുപ്പ് നിർദേശം നൽകി.

ബാലൻപിള്ളസിറ്റിക്കുസമീപം പ്രവർത്തിക്കുന്ന റിസോർട്ട് അവരുടെ പട്ടയ ഭൂമിയോട് ചേർന്നുകിടക്കുന്ന 1.2 ഏക്കർ റവന്യൂ ഭൂമിയാണ് കൈയേറിയത്. കരുണാപുരം വില്ലേജ് ഓഫീസിലെ സർവേ നമ്പർ 67/1 ബ്ലോക്ക് 52-ൽ പെട്ട ഈ ഭൂമി കേരളവും-തമിഴിനാടും തമ്മിൽ അതിർത്തി പങ്കിടുന്ന സ്ഥലമാണ്. കൈയേറിയ ഭൂമിയിൽ റിസോർട്ട് സംരക്ഷണമതിൽ, ഗേറ്റ്, വാച്ച്മാൻ മുറി, നിരീക്ഷണ ക്യാമറ എന്നിവ സ്ഥാപിച്ചിരുന്നു....

ഫോട്ടോ http://v.duta.us/hxKHugAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/BRXh-wAA

📲 Get Idukki News on Whatsapp 💬