ഹൗസിങ് ബോർഡ് സൗജന്യമായി സ്ഥലം നൽകുമെന്ന് എം.എൽ.എ.

  |   Pathanamthittanews

അടൂർ: ചേന്നംപുത്തൂർ കോളനിയിലെ ഭവനത്തിന് അർഹരായവർ എത്രയെന്ന് പഞ്ചായത്ത് സർവേ നടത്തി പട്ടിക നൽകിയാൽ ഫ്ളാറ്റ് നിർമിക്കാൻ ആവശ്യമായ സ്ഥലം ഹൗസിങ് ബോർഡ് സൗജന്യമായി നൽകുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ. ചേന്നംപുത്തൂർ കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവേ നടത്തുന്നതിന് പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പട്ടിക ലഭിച്ചാൽ ഉടൻതന്നെ ഫ്ളാറ്റ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

ചേന്നംപുത്തൂർ കോളനിയിലെ താമസക്കാർക്ക് വാസയോഗ്യമായ വീടുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടുവ ഗവ. എൽ.പി.സ്കൂളിലാണ് ആലോചനായോഗം ചേർന്നത്. രാജീവ് ഗാന്ധി ലക്ഷംവീട് കോളനി പദ്ധതി പ്രകാരം നിർമിച്ചതാണ് ചേന്നംപുത്തൂർ കോളനി. മുപ്പത്തിനാല് കുടുംബങ്ങളാണ് ഹൗസിങ് ബോർഡ് വക സ്ഥലത്തെ ഇടിഞ്ഞുവീഴാറായ വീടുകളിൽ താമസിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞുവീഴാറായ വീടുകളിൽ താമസിച്ചിരുന്ന കോളനിനിവാസികളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. അർഹരായവരുടെ പട്ടിക പഞ്ചായത്ത് തരുന്നമുറയ്ക്ക് ദാന ആധാരം നൽകുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡ് തയ്യാറാണെന്ന് ഹൗസിങ് ബോർഡ് ചെയർമാൻ പി.പ്രസാദ് പറഞ്ഞു.

ചേന്നംപുത്തൂർ കോളനിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നതിന് എൻ.ഒ.സി. നൽകാൻ തയ്യാറാണെന്ന് ഹൗസിങ് ബോർഡ് ചെയർമാൻ പി.പ്രസാദ് നേരത്തെ അറിയിച്ചിരുന്നു. ജില്ലാ കളക്ടർ പി.ബി.നൂഹ്, അടൂർ ആർ.ഡി.ഒ. പി.ടി.എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ആർ.ബീനാ റാണി, അടൂർ തഹസിൽദാർ ബീന എസ്.ഹനീഫ്, സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി, ടി.മുരുകേഷ് തുടങ്ങിയവർ പങ്കെടുത്തു....

ഫോട്ടോ http://v.duta.us/6A4xaQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/TKa9LgAA

📲 Get Pathanamthitta News on Whatsapp 💬