അമൃത - വിശ്വശാന്തി ഹെല്‍ത്ത് കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

  |   Keralanews

കൊച്ചി: അച്ഛന്റെയും അമ്മയുടെയും പേരിൽ നടൻ മോഹൻലാൽ ആരംഭിച്ച വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത - വിശ്വശാന്തി ഹെൽത്ത്കെയർ പദ്ധതിക്ക് തുടക്കമായി. അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷന്റെ രക്ഷാധികാരി കൂടിയായ മോഹൻലാൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

അമൃത - വിശ്വശാന്തി ഹെൽത്ത് കെയർ പദ്ധതി നിർധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചിലവ് പൂർണമായും ഏറ്റെടുക്കും. മോഹൻലാലിന്റെ അമ്മയുടെ ജന്മദിനമായ ഓഗസ്റ്റ് അഞ്ച് മുതൽ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനം കേരളത്തിന് പുറത്തേക്കുകൂടി വ്യാപിപ്പിക്കുകയാണ്. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കാശ്മീർ, ലക്ഷദീപ് തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. പദ്ധതിയുടെ കേരളത്തിന് പുറത്തുനിന്നുള്ള ആദ്യ ഗുണഭോക്താവായ ബിഹാറിൽ നിന്നുള്ള അഞ്ച് വയസുകാരി സിമ്രന് പദ്ധതിയുടെ ഫിനാൻഷ്യൽ കാർഡ് മോഹൻലാൽ കൈമാറി.

സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ രൂപവത്കരിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. രണ്ട് കോടിയോളം രൂപയുടെ ധനസഹായം ഇതിനോടകം കേരളത്തിൽ മാത്രം നൽകാൻ കഴിഞ്ഞു. ഇപ്പോൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ കേരളത്തിന് വെളിയിലേക്കും സഹായമെത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു....

ഫോട്ടോ http://v.duta.us/goBciAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/jIHrnAAA

📲 Get Kerala News on Whatsapp 💬