അമ്പലവയലില്‍ യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ച കേസിലെ ഒന്നാംപ്രതി സജീവാനന്ദന്‍ പിടിയില്‍

  |   Keralanews

അമ്പലവയൽ: വയനാട് അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മർദ്ദിച്ച കേസിലെ ഒന്നാം പ്രതി സജീവാനന്ദൻ പിടിയിൽ. കണാടകത്തിലെ മധൂരിലുള്ള കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്ന് മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

യുവാവിനെയും യുവതിയേയും മർദ്ദിച്ച സംഭവത്തിനുശേഷം ഒളിവിൽപോയ സജീവാനന്ദൻ ഏതാനും ദിവസങ്ങളായി മധൂരിലെ കൃഷിയിടത്തിൽ ജോലിക്കാരനെന്ന വ്യാജേന ഒളിച്ചു കഴിയുകയായിരുന്നു.

ജൂലായ് 21നാണ് അമ്പലവയൽ ടൗണിൽവച്ച് യുവാവിനും യുവതിക്കും ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നത്. വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെ കണ്ടെത്തിയ പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സദാചാര ഗുണ്ടാ ആക്രമണമാണ് നടന്നതെന്ന വിവരം ഇതോടെ പുറത്തുവന്നിരുന്നു.

ക്രൂരമായി മർദ്ദിച്ചതിന് പുറമെ അമ്പലവയലിൽ ഇവർ താമസിച്ച ലോഡ്ജിൽ കടന്നുകയറി യുവതിയെ പീഡിപ്പിക്കാനും സജീവാനന്ദൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളെ അമ്പലവയൽ പോലീസ് സ്റ്റേഷനിലെത്തിക്കും. സജീവാനന്ദന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൽപ്പറ്റ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് അറസ്റ്റ്.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസിൽ രണ്ടു പേരെക്കൂടി പോലീസ് പ്രതിചേർത്തിരുന്നു. ഇവരിൽ ലോഡ്ജ് നടത്തിപ്പുകാരനായ കുമാർ എന്നയാളെ നേരത്തെ തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. കേസിൽ ഇനി ഒരാൾകൂടി പിടിയിലാകാനുണ്ട്....

ഫോട്ടോ http://v.duta.us/o2S0TgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/uXbJhAAA

📲 Get Kerala News on Whatsapp 💬