ഉദ്യോഗസ്ഥരുടെ അലംഭാവം; മൂന്നാറിലെ യുവ സംരംഭകന് നഷ്ടങ്ങള്‍മാത്രം ബാക്കി

  |   Keralanews

മൂന്നാർ: വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ റെന്റ് എ ബൈക്ക് സംരംഭം തുടങ്ങിയ യുവാവിന് ഉദ്യോഗസ്ഥരുടെ അവഗണന കാരണം ലക്ഷങ്ങളുടെ നഷ്ടം. ബൈക്കുകളുടെ ഫിനാൻസ് തുക, ഓഫീസിന്റെ വാടക എന്നീയിനങ്ങളിൽ മൂന്നാർ സ്വദേശി സുധീറിന് നഷ്ടം മാത്രമാണ് ബാക്കി.

സ്ഥാപനത്തിന് ലൈസൻസിനായി അപേക്ഷ നൽകിയപ്പോൾ അധികൃതർ അനുബന്ധ സംവിധാനങ്ങൾ ഒരുക്കുവാനുള്ള നിർദ്ദേശം നൽകി. സുധീർ കടമുറി വാടകയ്ക്കെടുത്ത് ഗോകുലം ബൈക്ക് ഹയർ സർവീസ് എന്ന സംരംഭവും തുടങ്ങി. എന്നാൽ പിന്നീട് മോട്ടോർ വാഹന വകുപ്പിൽ നിന്ന് അപേക്ഷ സ്വീകരിച്ചതായോ നിരസിച്ചതായോ യാതൊരു അറിയിപ്പും ലഭിച്ചില്ല. വാഹനങ്ങൾ വാങ്ങിയ തുക, വാഹനങ്ങളുടെ ഫിനാൻസ്, അനുബന്ധ ചിലവുകൾ, ഓഫീസ് മുറിയുടെ വാടക എന്നിവയെല്ലാം ആയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഈ യുവാവിനുണ്ടായത്.

2012ൽ അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറായ ഋഷിരാജ് സിങ്ങ് നടത്തിയ അദാലത്തിൽ ലൈസൻസ് നൽകുവാനായി സുധീറിന്റെ അപേക്ഷ സ്വീകരിച്ച് തിരുവന്തപുരത്തേയ്ക്ക് അയക്കുവാൻ ഇടുക്കി ആർടിഓയ്ക്ക് നിർദ്ദേശം നൽകി. എന്നാൽ അപേക്ഷയിൽ നടപടിയൊന്നും ഉണ്ടായില്ല.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി ബൈക്കുകളും കാറുകളും വാടകയ്ക്ക് നൽകുവാനുള്ള ലൈസൻസ് അപേക്ഷ സ്വീകരിച്ചു. 2017ൽ വീണ്ടും സുധീർ അപേക്ഷ നൽകി. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സുധീറിന്റെ ഓഫീസിൽ ഇൻസ്പെക്ഷൻ നടത്തി. അനുകൂലമായ റിപ്പോർട്ടും നൽകി, എന്നാൽ ഫീസ് അടക്കുന്നതിന് അന്വേഷണം നടത്തിയപ്പോൾ ലൈസൻസ് നൽകുന്നത് നിർത്തിവച്ചിരിക്കുന്നു എന്ന അറിയിപ്പാണ് ലഭിച്ചത്....

ഫോട്ടോ http://v.duta.us/1W9AmQEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/UO8ARAAA

📲 Get Kerala News on Whatsapp 💬