കുരുക്ക് മുറുകുന്നു; ശ്രീറാം മദ്യപിച്ചിരുന്നെന്നും വാഹനം അമിതവേഗത്തിലായിരുന്നെന്നും വഫയുടെ രഹസ്യമൊഴി

  |   Keralanews

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കുരുക്കായി വഫാ ഫിറോസിന്റെ രഹസ്യമൊഴി. അപകട സമയത്ത് കാറോടിച്ചത് ശ്രീറാമാണെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ നൽകിയ രഹസ്യമൊഴിയിലുണ്ട്. കാർ അമിതവേഗത്തിലായിരുന്നു. വേഗത കുറയ്ക്കാൻ താൻ പറഞ്ഞെങ്കിലും ശ്രീറാം കുറച്ചില്ലെന്നും വഫ രഹസ്യമൊഴിയിൽ വ്യക്തമാക്കി.

ശ്രീറാമിന്റെ രക്തപരിശോധനാഫലം ഇന്ന് പുറത്തുവന്നിരുന്നു. ശ്രീറാമിന്റെ ശരീരത്തിൽ മദ്യത്തിന്റെസാന്നിധ്യം ഇല്ലെന്നാണ് പരിശോധനാഫലം പറയുന്നത്. അതേസമയം അപകടം നടന്ന് ഒമ്പതുമണിക്കൂറിനു ശേഷം രക്തപരിശോധന നടത്തിയത് ശ്രീറാമിനെ രക്ഷപ്പെടുത്താനും കേസ് അന്വേഷണം അട്ടിമറിക്കാനുമാണെന്ന ആരോപണം ശക്തിപ്പെട്ടിട്ടുമുണ്ട്. എന്നാൽ അപകടസമയത്ത് ശ്രീറാമിനൊപ്പം വഫ കാറിലുണ്ടായിരുന്നു.ശ്രീറാം മദ്യപിച്ചിരുന്നുവെന്ന വഫയുടെ രഹസ്യമൊഴി കേസിൽ കുരുക്കായിമാറും.

അപകടം നടന്നതിനു പിന്നാലെ പോലീസിനു നൽകിയ ആദ്യത്തെ മൊഴിയിലും ശ്രീറാം മദ്യപിച്ചിരുന്നെന്നും അമിതവേഗത്തിലായിരുന്നെന്നും വഫ വ്യക്തമാക്കിയിരുന്നു.. ഇതേവിവരങ്ങൾ തന്നെയാണ് വഫ രഹസ്യമൊഴിയിലും ആവർത്തിച്ചിരിക്കുന്നത്.

ശനിയാഴ്ച രാത്രിയോടെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചത്. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറാണ് മരിച്ചത്. സംഭവസമയത്ത് ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും കാറിലുണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ബഷീറിന്റെ മരണത്തിൽ കലാശിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ തിങ്കളാഴ്ച സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസാണ് സർവേ ഡയറക്ടർ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്....

ഫോട്ടോ http://v.duta.us/66iWxwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/tM_AsgAA

📲 Get Kerala News on Whatsapp 💬