നൗഷാദ് ഇക്ക കട പൂട്ടുന്നെന്ന പ്രചാരണം; സത്യാവസ്ഥ ഇതാണ്

  |   Keralanews

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തെ തുടർന്ന് ശ്രദ്ധേയനായ നൗഷാദ് തന്റെ പുതിയ കട പൂട്ടുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമെന്ന് നൗഷാദിന്റെ സുഹൃത്തും കടയുടെ മേൽനോട്ടക്കാരനുമായ നസീബ്. സോഷ്യൽ മീഡിയയിലെ പ്രചാരണം കണ്ട് പലരും വിളിച്ചിരുന്നെന്നും എന്നാൽ ഇതിൽ അൽപം പോലും സത്യമില്ലെന്നും നസീബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഒരു പ്രവാസിയുടെ ക്ഷണപ്രകാരം നൗഷാദ് ദുബായിൽ പോയ സാഹചര്യത്തിലാണ് നസീബിന്റെ പ്രതികരണം.

കട പൂട്ടുന്നെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. ഇന്നലെ മുതൽ പലരും വിളിക്കുന്നുണ്ട്. അൽപം മുമ്പ് ഒരു മാഡം ഇവിടെ വന്നിരുന്നു. അവർ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പറഞ്ഞ് പോസ്റ്റിട്ടിരുന്നു. ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അതു മനസ്സിലായപ്പോ നേരിട്ടെത്തി നൗഷാദിക്കയെ കണ്ട് വേറെ പോസ്റ്റിടാനാണ് വന്നത്. പക്ഷേ, അദ്ദേഹം ഇന്നു രാവിലെ ദുബായിലേക്ക് പോയതിനാൽ അദ്ദേഹത്തെ കാണാനായില്ല. തെറ്റു തിരുത്തി പോസ്റ്റിടുമെന്ന് പറഞ്ഞാണ് അവർ പോയത് -നസീബ് വ്യക്തമാക്കി.

താൻ പ്രശസ്തനായതോടെ ആളുകൾ തന്റെ കട തേടി വരികയാണെന്നും തന്നേക്കാൾ മുമ്പേ ഇവിടെ കട നടത്തിയിരുന്നവർക്ക് കച്ചവടം ലഭിക്കുന്നില്ലെന്നുമാണ് നൗഷാദിന്റെ ഫോട്ടോ വെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ്. കട നിർത്തി ഫുട്ട്പാത്ത് കച്ചവടത്തിലേക്ക് തിരികെ പോകാനാണ് നൗഷാദിന്റെ തീരുമാനമെന്നും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു....

ഫോട്ടോ http://v.duta.us/HaNQSwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/8vCG0QAA

📲 Get Kerala News on Whatsapp 💬