അങ്ങനെ നീണ്ടുപോകുകയാണ് അന്ധകാരനഴി വടക്കേ പാലം

  |   Alappuzhanews

തുറവൂർ: പതിറ്റാണ്ട് തികഞ്ഞിട്ടും അന്ധകാരനഴി വടക്കേ പാലത്തിന്റെ പണി പൂർത്തീകരിക്കാനായില്ല. തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന കാലപ്പഴക്കം ചെന്ന സ്പിൽവേ പാലം അപകടാവസ്ഥയിലാണ്. ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടാൽ മറ്റു യാത്രാമാർഗമില്ല. പാലംപണി ഇഴഞ്ഞുനീങ്ങുന്നതിൽ ജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്.

ഹാർബർ എൻജിനീയറിങ് വിഭാഗത്തിനാണ് നിർമാണച്ചുമതല. 2009-ലാണ് മന്ത്രി ജി.സുധാകരൻ പാലത്തിന്റെ കല്ലിട്ടത്. സുനാമി ഫണ്ടിൽപ്പെടുത്തി അന്ധകാരനഴിയിൽ കോടികളുടെ നിർമാണം നടന്നെങ്കിലും വടക്കേ പാലം അവഗണിക്കപ്പെട്ടു.

പിന്നീട് പാലത്തിനായി സർക്കാർ 6.33 കോടി അനുവദിച്ചു. എന്നാൽ, പാലംപണി ഒച്ചിഴയുംവേഗത്തിലാണ് നീങ്ങിയതെന്നു മാത്രമല്ല, പണി പലപ്പോഴും തടസ്സപ്പെടുകയും ചെയ്തു. പാലത്തിന്റെ മേൽത്തട്ടിൽ മൂന്ന് സ്പാനുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാക്കി പണികൾ നിശ്ചലമായ അവസ്ഥയിലാണ്.

നിർമാണജോലികൾക്ക് മഴ തടസ്സം

പാലത്തിന്റെ നിർമാണം നടക്കുന്നുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് തടസ്സമുണ്ടാക്കുന്നത്. നിർമാണം ഉടനടി പൂർത്തിയാക്കും - ജീനമ്മ,അസി.എക്സി. എൻജിനീയർ,ഹാർബർ എൻജി. വിഭാഗം.

അടിയന്തര ഇടപെടൽ നടത്തും

പാലംപണി വേഗത്തിൽ നടത്താൻ ഇടപെടൽ നടത്തും. താൻ എം.എൽ.എ. ആയിരുന്നപ്പോഴാണ് പാലത്തിന് കല്ലിടീൽ നടത്തിയത്. ഫണ്ട് ലഭ്യമാക്കാനും ശ്രമങ്ങൾ നടത്തി. തുടർന്നും അതുണ്ടാകും.

എ.എം.ആരിഫ് എം.പി.

ഫോട്ടോ http://v.duta.us/-x6hvAEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/dsd_6QAA

📲 Get Alappuzha News on Whatsapp 💬