അപകടങ്ങളിലെ രക്ഷകന്റെ കുടുംബത്തിനുണ്ടായ ദുരന്തം ഹരിപ്പാടിന്റെ വേദനയായി

  |   Alappuzhanews

ഹരിപ്പാട്: അപകടങ്ങളിൽപ്പെടുന്നവർക്ക് തുണയാവുന്ന ആളാണ് റോഡപകടത്തിൽപ്പെട്ട് കഴിഞ്ഞദിവസം മരിച്ച സൗമ്യയുടെ ഭർത്താവ് നിഖിൽ. അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാനായി രൂപംകൊണ്ട ഹരിപ്പാട് എമർജൻസി റസ്‌ക്യൂ ടീമിന്റെ (ഹാർട്ട്) സ്ഥാപകാംഗവും. ഹരിപ്പാട് - പള്ളിപ്പാട് റോഡിലെ നെടുന്തറയിൽ അവിട്ടം നാളിലുണ്ടായ അപകടത്തിൽപ്പെട്ടാണ് സൗമ്യ മരിച്ചത്. തെരുവ് നായ് കുറുകെച്ചാടിയാണ് ബൈക്ക് മറിഞ്ഞത്.മുന്പ് ആംബുലൻസ് ‍ഡ്രൈവറായിരുന്നു നിഖിൽ അടുത്തകാലത്തായി ഹരിപ്പാട്ടെ ഒരു സ്ഥാപനത്തിന്റെ വാഹനം ഓടിക്കുകയാണ്. എങ്കിലും അടിയന്തരഘട്ടങ്ങളിൽ ’ഹാർട്ട്’ സംഘത്തിനൊപ്പം ആംബുലൻസ് ഓടിക്കാനെത്തും. റോഡപകടം എവിടെയുണ്ടായാലും സഹായിക്കാനായി ആദ്യം ഓടിയെത്തുന്ന ആളാണ് നിഖിൽ. നിഖിലിന്റെ കുടുംബത്തിനുണ്ടായ ദുരന്തം സഹപ്രവർത്തകരെയും നാട്ടുകാരെയും സങ്കടപ്പെടുത്തുകയാണ്. മൃതദേഹം സൗമ്യയുടെ ചെന്നിത്തലയിലെ കുടുംബവീട്ടിലും കുമാരപുരത്തെ വീട്ടിലുമെത്തിക്കുന്നതിനെല്ലാം മുന്നിൽ നിന്നത് ഹാർട്ട് പ്രവർത്തകരാണ്. ഹരിപ്പാട്ട് നിന്ന്‌ വിലാപയാത്രയാണ് മൃതദേഹം കുമാരപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയത്.ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലും റോഡ് നിറയെ തെരുവ്‌ നായ്ക്കളാണ്. നിഖിലും കടുംബവും അപകടത്തിൽപ്പെട്ട നെടുന്തറയ്ക്ക് സമീപം പത്തോളം നായ്ക്കളാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. റെയിൽവേ സ്‌റ്റേഷൻ പരിസരം, കച്ചേരി ജങ്ഷിലെ റെവന്യു ടവർ കെട്ടിടം, റെയിൽവേ സ്റ്റേഷൻ റോഡ്, ഹരിപ്പാട് തെക്കേനട, പള്ളിപ്പാട് ചന്ത, കുരീക്കാട്- മേടക്കടവ് റോഡ്, പുല്ലമ്പട, പറയങ്കേരി പാലത്തിന് സമീപം, നീണ്ടൂർ, താമല്ലാക്കൽ, കരിപ്പുഴ കൊച്ചുപാലത്തിന് സമീപം തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കൾ തമ്പടിക്കുന്നു.കോഴിക്കടകളിലെയും അറവുശാലകളിലെയും അവശിഷ്ടങ്ങൾ റോഡരുകിൽ തള്ളുന്നതാണ് നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലന്യങ്ങൾ തിന്നുവളരുന്ന നായ്ക്കൾ റോഡരുകിൽ തന്നെ താവളം കണ്ടെത്തും. ഹരിപ്പാട്ടെ പ്രധാന റോഡുകളിലെല്ലാം ഇത്തരം നായ്ക്കൂട്ടങ്ങളുണ്ട്.റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ നായ്ക്കളുടെ ശരീരത്താകെ വ്രണങ്ങളുണ്ട്. രക്തം വാർന്നൊഴുകുന്ന മുറിവുകളുമായാണ് ഇവ സ്റ്റേഷനിലും പരിസരങ്ങളിലുമായി നടക്കുന്നത്. പുലർച്ചേ തീവണ്ടിയിറങ്ങിയ യാത്രക്കാരെ തെരുവ് നായ് ആക്രമിച്ച സംഭവമുണ്ടായിട്ടുണ്ട്. എങ്കിലും ഇവയെ ഒഴിവാക്കാൻ റെയിൽവേ അധികൃതർ തയ്യാറാകുന്നില്ല.

ഫോട്ടോ http://v.duta.us/Q2duiwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/epWsvAAA

📲 Get Alappuzha News on Whatsapp 💬