അവധിക്ക് നാട്ടിലേക്ക് മടങ്ങവേ സൈനികന്‍ തീവണ്ടിയില്‍നിന്ന് വീണ് മരിച്ചു

  |   Keralanews

ശ്രീകണ്ഠപുരം(കണ്ണൂർ):അവധിക്ക് നാട്ടിലേക്ക് മടങ്ങിയ സൈനികൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു. കാഞ്ഞിലേരി ബാലങ്കരിയിലെ മാവില വീട്ടിൽ പ്രജിത്ത് (27) ആണ് മരിച്ചത്.

ഹരിയാണയിലെ ഹിസാറിൽ ജോലി ചെയ്തിരുന്ന പ്രജിത്ത് ഈ മാസം 19-നാണ് ലീവിനായി നാട്ടിലേക്ക് നിസാമുദ്ദീൻ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ മടങ്ങിയത്.

ശനിയാഴ്ച പുലർച്ചെ പ്രജിത്തിന്റെ ബാഗുകളും ചെരിപ്പും സീറ്റിന് സമീപം കണ്ട ടി.ടി.ആർ. ആളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. റെയിൽവേ പൊലീസ് ബാഗിൽ നിന്ന് കിട്ടിയ ആർമികാർഡ് പരിശോധിച്ച് നാട്ടിലേക്ക് ബന്ധപ്പെട്ടു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച വഡോദര സ്റ്റേഷൻ കഴിഞ്ഞ് ഹൊസൈൻ റോഡ് എന്ന സ്ഥലത്തെ റെയിൽവേ പാളത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അച്ഛൻ: പരേതനായ പുരുഷോത്തമൻ. അമ്മ: രാധാമണി. സഹോദരൻ: ശ്രീജിത്ത്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് സംസ്കരിക്കും.

content highlights:soldier dies after falling from train...

ഫോട്ടോ http://v.duta.us/0Qx82QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/HFQcigAA

📲 Get Kerala News on Whatsapp 💬