അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കും-ജെ.മേഴ്‌സിക്കുട്ടിയമ്മ

  |   Kollamnews

കൊല്ലം : അഷ്ടമുടിക്കായലിലെ മൽസ്യസമ്പത്ത് നിലനിർത്താനും കക്കാസമൃദ്ധി ഉറപ്പാക്കാനും കണ്ടൽവ്യാപനത്തിനുമായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. നീണ്ടകര ഫിഷറീസ് അവെയർനെസ് സെന്ററിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.അഷ്ടമുടിക്കായലിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിശ്ചിതസമയങ്ങളിൽ മീൻപിടിത്തം താത്കാലികമായി നിർത്തിവയ്ക്കണം. കരിമീൻപ്രജനനം ശക്തിപ്പെടുത്താനാണിത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുവഴി കടലിൽനിന്നുള്ള മീൻ ഉത്‌പാദനം മൂന്നുവർഷത്തിനുള്ളിൽ 6.57 ടണ്ണായി ഉയർത്താൻ കഴിഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്താണ് കായൽ കേന്ദ്രീകരിച്ച് സംരക്ഷണപദ്ധതിക്ക് രൂപംനൽകിയത്.കക്ക സംരക്ഷിക്കുന്നതിനും സമാനരീതിയാണ് നടപ്പാക്കുക. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് അനുയോജ്യമായ ഇടങ്ങളിലൊക്കെ കണ്ടൽവച്ചുപിടിപ്പിക്കാനും ഉള്ളവ സംരക്ഷിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകളുടെ നിരീക്ഷണത്തിലായിരിക്കും പ്രവർത്തനങ്ങൾ. കായൽ സംരക്ഷണത്തിന്റെ ഭാഗമായി അഷ്ടമുടിയിൽ ഡ്രഡ്‌ജിങ്‌ കാര്യക്ഷമമാക്കും.യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സേതുലക്ഷ്മി, എൽ.അനിൽ, സ്റ്റാൻസി യേശുദാസൻ, മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി കെ.അനിൽകുമാർ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഇഗ്നേഷ്യസ് മൺറോ, ഡെപ്യൂട്ടി ഡയറക്ടർ പി.ഗീതാകുമാരി, അസിസ്റ്റന്റ് ഡയറക്ടർ അനിത, മത്സ്യഫെഡ് ജില്ലാ മാനേജർ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു....

ഫോട്ടോ http://v.duta.us/aM9-JAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/D9UjHQAA

📲 Get Kollam News on Whatsapp 💬