ആരാകും വിജയി; പാലാ പരീക്ഷ ഇന്ന്

  |   Kottayamnews

കോട്ടയം: 21 ദിവസത്തെ പ്രചാരണം, രണ്ട് ദിവസത്തെ നിശബ്ദ പ്രചാരണം. പാലാ നിയോജകമണ്ഡലം തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് പോകും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചു. ഞായറാഴ്ച പാലാ മൗണ്ട് കാർമൽ പബ്ലിക് സ്കൂളിൽനിന്നു പോളിങ് സാമഗ്രികളെല്ലാം ഉദ്യോഗസ്ഥർ കൈപ്പറ്റി. ജോസ് ടോം (യു.ഡി.എഫ്. സ്വതന്ത്രൻ), മാണി സി. കാപ്പൻ (എൽ.ഡി.എഫ്.), എൻ. ഹരി (ബി.ജെ.പി.) ഉൾപ്പെടെ 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രിയനേതാവ് കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ചുരുക്കത്തിൽ

വോട്ടർമാർ- 1,79,107

പുരുഷൻമാർ- 87,729

സ്ത്രീകൾ- 91,378

സ്ഥാനാർഥികൾ-13

പോളിങ് ബൂത്തുകൾ- 176

വനിതാ നിയന്ത്രിതബൂത്ത്- ഒന്ന്

മാതൃകബൂത്തുകൾ- അഞ്ച്,

ക്രിട്ടിക്കൽ ബൂത്തുകൾ-മൂന്ന്

സെൻസിറ്റീവ് ബൂത്തുകൾ- രണ്ട്

വോട്ടർമാർ കൂടുതലും കുറവും

ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് പാലാ സെന്റ് തോമസ് ടി.ടി.ഐ.യിൽ പ്രവർത്തിക്കുന്ന 131-ാം നമ്പർ ബൂത്തിലാണ്. 1380 പേരാണ് ഈ ബൂത്തിൽ വോട്ടർമാരായുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ള ബൂത്ത് തലനാട് പഞ്ചായത്തിലെ 61-ാം നമ്പർ അത്തിക്കളം ബൂത്തിലാണ്. 203 പേരാണ് ഇവിടെയുള്ളത്....

ഫോട്ടോ http://v.duta.us/PQBergAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/OnLdmwAA

📲 Get Kottayam News on Whatsapp 💬