ആറന്മുളയിൽ പാർക്കിങ് സ്ഥലം കൈയടക്കി അനധികൃത വ്യാപാരങ്ങൾ

  |   Pathanamthittanews

ആറന്മുള: വള്ളസദ്യ വഴിപാട് കാലത്ത് ആറന്മുളയിൽ പാർക്കിങ്ങിന് സംവിധാനമില്ലാതെ നട്ടംതിരിഞ്ഞ് വാഹനങ്ങൾ. പണം കൊടുത്ത് പാർക്ക് ചെയ്യുന്നതുൾപ്പെടെ കാര്യക്ഷമമായ ഒരു സംവിധാനവും നിലവിലില്ലാത്തതാണ് ഭക്തരെ വലയ്ക്കുന്നത്. കിഴക്കേനടയിൽ പാർക്കിങ്ങിന് സ്ഥലം ലഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 30 ലക്ഷം രൂപ ചെലവിൽ ഗുണമേന്മയുള്ള ബി.എം. ആൻഡ് ബി.സി. ടാറിങ്ങും കോൺക്രീറ്റ് വർക്കും ചെയ്തെങ്കിലും പ്രയോജനം ലഭിക്കുന്നില്ല. ഇവിടങ്ങളിലെല്ലാം അനധികൃതകടകൾ ദിവസവും കൂണുപോലെ പൊങ്ങുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് നേരത്തേ ദേവസ്വം കടകൾ ലേലംചെയ്ത് നൽകിയത് വിവാദമായിരുന്നു. ഇത്തവണ കടകൾ ലേലം ചെയ്ത് നൽകിയിട്ടില്ലെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. പാദരക്ഷകൾ സൂക്ഷിക്കാനുള്ള സ്ഥലം അടഞ്ഞുകിടക്കുന്നതിനാൽ അവിടം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ക്ഷേത്രത്തിന് മുമ്പിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് സ്ഥിരം കടകൾ ദേവസ്വം നേരത്തെ ലേലം ചെയ്ത് നൽകിയത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അറിഞ്ഞ മട്ടില്ല

വള്ളസദ്യക്കാലവും വള്ളംകളിയും നടക്കുന്നത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അറിഞ്ഞ മട്ടില്ല. പാർക്കിങ്ങിന് പ്രയോജനപ്പെടുത്താവുന്ന സ്ഥലങ്ങൾ പലതും പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന തരത്തിൽ പേ ആൻഡ് പാർക്കായി കൊടുക്കാമെങ്കിലും അതിനുള്ള ശ്രമമില്ല. പോലീസ് സ്റ്റേഷൻ പൊളിച്ച സ്ഥലത്ത് താത്കാലിക പാർക്കിങ്ങ് സാധിക്കുമായിരുന്നെങ്കിലും അതിനായി ആരും ഇവിടം ഒരുക്കിയില്ല. പഴയ പോലീസ് സ്റ്റേഷന് മുമ്പിലുള്ള റോഡിന്റെ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല....

ഫോട്ടോ http://v.duta.us/SeT2EQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7dBC5gAA

📲 Get Pathanamthitta News on Whatsapp 💬