ഇൻഡോർ സ്റ്റേഡിയത്തിന് അഞ്ച് കോടി

  |   Palakkadnews

പാലക്കാട്: ഇൻഡോർ‍ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കുന്നതിന് അഞ്ചുകോടി രൂപയുടെ അനുമതിയായി. ഇതിനുള്ള ദർഘാസ് നടപടികൾ നടക്കുന്നതായി അധികൃതർ അറിയിച്ചു. കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല. നടപടികൾ പൂർത്തിയായാൽ ഒരു വർഷത്തിനകം നിർമാണം നടത്താനാണ് ഉദ്ദേശ്യം. ഇതിനുമുന്നോടിയായുള്ള അവലോകനയോഗം ചേർന്നു. 2010 ഏപ്രിലിലാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങിയത്. ബാസ്കറ്റ് ബോൾ, വോളിബോൾ, ഹാൻഡ് ബോൾ, ഷട്ടിൽ, നെറ്റ് ബോൾ, ടെന്നീസ് കോർട്ടുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ഗാലറി, കോൺഫറൻസ് ഹാൾ, ഷോപ്പിങ് കോംപ്ലക്സ് എന്നിവയൊക്കെ ഇൻഡോർ സ്റ്റേഡിയം കെട്ടിടത്തിൽ വിഭാവനം ചെയ്തിരുന്നു.എന്നാൽ, നാല്‌ നില നിർമാണം എത്തിയതോടെ പണി നിലച്ചു. കാടുപിടിച്ചുകിടക്കുന്ന കെട്ടിടം ഇപ്പോൾ മദ്യപാനികളുടെയുംമറ്റും താവളമായി മാറുകയും ചെയ്തു. 50 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെടുകയും അഞ്ചുലക്ഷം രൂപ ചെലവാക്കി നവീകരിച്ച മുറി തകർത്ത്‌ നശിപ്പിക്കുകയും ചെയ്തു.നിലവിൽ ഒരു ജിംനേഷ്യവും സപ്ലൈകോയുടെ വില്പനകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.അതേസമയം, അഞ്ചുകോടി രൂപകൊണ്ട് നിർമാണം പൂർത്തിക്കാൻ പറ്റുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. നിലം പാകേണ്ട പണിക്ക് ഒരുകോടിരൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്‌. ഇതെങ്ങനെ കണ്ടെത്തണമെന്നും അനുമതിലഭിച്ച തുക ഫലപ്രദമായി വിനിയോഗിച്ച് എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നും തീരുമാനിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചർച്ചചെയ്യാനുംമറ്റുമായി ഒക്ടോബർ 31-ന് കളക്ടറേറ്റിൽ വീണ്ടും യോഗം ചേരാനും അവലോകനയോഗത്തിൽ തീരുമാനമായി.

ഫോട്ടോ http://v.duta.us/NigAiAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/-EcHMQAA

📲 Get Palakkad News on Whatsapp 💬