കുമ്പളേരിയിൽ ഇൻഡോർ സ്‌റ്റേഡിയം തുറന്നു

  |   Wayanadnews

അമ്പലവയൽ: കുമ്പളേരി എ.കെ.ജി. സ്മാരക ഗ്രന്ഥശാലയുടെ ഇൻഡോർ സ്റ്റേഡിയം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടിയേറ്റ കർഷകനായ നീറാംമുകൾ കുഞ്ഞിന്റെ സ്മരണാർഥം മക്കളാണ് സ്റ്റേഡിയം നാടിന് സമർപ്പിച്ചത്. കമ്യൂണിസ്റ്റായി ജീവിച്ച് നാടിന് മാതൃകയായി മാറിയ വ്യക്തിത്വമാണ് നീറാംമുകൾ കുഞ്ഞേട്ടനെന്ന് മന്ത്രി പറഞ്ഞു.കുമ്പളേരി എ.കെ.ജി. സ്മാരക ഗ്രന്ഥശാലയോട് ചേർന്നാണ് 13 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിലുള്ള ഇൻഡോർ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം നടന്ന ഷട്ടിൽ ടൂർണമെന്റിൽ ജില്ലാ, സംസ്ഥാന താരങ്ങൾ പങ്കെടുത്തു. വിദ്യാർഥികൾക്കും തദ്ദേശീയരായ കളിക്കാർക്കും പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ടൂർണമെന്റിലെ വിജയികൾക്ക് മന്ത്രി സമ്മാനം നൽകി. സ്റ്റേഡിയം സംഭവാനചെയ്ത നീറാംമുകൾ കുടുംബാംഗങ്ങളെ ആദരിച്ചു.സംഘാടകസമിതി ചെയർമാൻ ടി.ടി. സ്കറിയ അധ്യക്ഷത വഹിച്ചു. പി.യു. കുര്യാക്കോസ് എൻ.കെ. ജോർജ്, പി. ഗഗാറിൻ, എം. ബാലഗോപാലൻ, എ.പി. കുര്യാക്കോസ്, പി.കെ. സത്താർ, ഫാ. ഷിബു കുറ്റിപ്പറിച്ചേൽ, എം. മധു, പി.വി. ജോർജ്, എൻ.കെ. രാജൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ http://v.duta.us/-MIWywAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Hl33UQAA

📲 Get Wayanad News on Whatsapp 💬