കരയിടിച്ചിൽ: കുടിയൊഴിയാനൊരുങ്ങി കുടുംബങ്ങൾ

  |   Kannurnews

മയ്യിൽ:പ്രളയക്കെടുതിയിലുണ്ടായ ശക്തമായ കരയിടിച്ചിൽ കണ്ടക്കൈയിലെ നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കി. ഇവിടെയുള്ള പള്ളി റോഡിൽ കൊവ്വൽ പുതിയപുരയിൽ ആമിന, കെ.പി.അബ്ദുള്ളക്കുട്ടി ഹാജി, എന്നിവരുടെ വീടുകൾക്കാണ് കടുത്ത ഭീഷണിയുള്ളത്. ഇവരുടെ വീടുകളുടെ ചുമരുകൾ വിണ്ടുകീറിയനിലയിലാണ്. ഇവിടെ ആറുമീറ്ററോളം കര പുഴയെടുത്തനിലയിലാണ്.

ഏകദേശം രണ്ടുമീറ്റർ കൂടി കരയിടിഞ്ഞാൽ വീട് നിലംപൊത്തുമെന്ന സ്ഥിതിയിലാണുള്ളത്. പുഴയുടെ മറുഭാഗത്തെ തേർളായി ദ്വീപിൽ കരിങ്കൽ ഭിത്തി കെട്ടിയഭാഗം കരയിടിച്ചിലില്ലാതായിട്ടുണ്ട്. റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് സമാനമായ രീതിയിൽ കരിങ്കൽഭിത്തി കെട്ടി പുഴയോര കുടുംബങ്ങളെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീടിന്റെ ചുമർ, കുളിമുറിയുടെ ഭാഗം എന്നിവ വിണ്ടുകീറിയതിനാൽ വീട് വാസയോഗ്യമല്ലാതായി.

പ്രളയബാധിതരിൽ പകുതിയോളംപേർക്ക് തുക ലഭിച്ചില്ലെന്ന് പരാതി

കൊളച്ചേരി:മയ്യിൽ, കുറ്റിയാട്ടൂർ, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളിലെ പ്രളയബാധിതരിൽ പകുതിയോളം പേർക്കും നിർദേശിച്ച തുക അക്കൗണ്ടിലെത്തിയില്ലെന്ന് പരാതി.

വില്ലേജ് ഓഫീസുകൾ, പഞ്ചായത്തുകൾ എന്നിവ ചേർന്ന് തയ്യാറാക്കുന്ന പട്ടികയിൽ സംസ്ഥാന കമ്മിഷണറേറ്റിൽനിന്നാണ് അന്തിമമായി തീരുമാനമുണ്ടാകുക. അടിയന്തരസഹായമായി ഓഗസ്റ്റ് ഏഴിനകം ലഭിക്കുമെന്നുറപ്പിച്ച പത്തായിരം രൂപയാണ് പലരുടെയും അക്കൗണ്ടിൽ എത്താതിരുന്നത്.

കൊളച്ചേരി പഞ്ചായത്തിൽ 335 പേരാണ് പ്രാഥമിക പട്ടികയിലുള്ളത്. മയ്യിൽ വില്ലേജിൽ ആകെ 12 വീടുകളിൽ മാത്രമാണ് വെള്ളം കയറി വീടൊഴിഞ്ഞത്. നാറാത്ത് പഞ്ചായത്തിൽ മൂന്ന് ക്യാമ്പുകളിലായി 99 കുടുംബങ്ങളാണ് കഴിഞ്ഞത്. നാറാത്ത് പഞ്ചായത്തിലെ 15-ാം വാർഡിൽ മുഴുവൻ പേരും വെള്ളം കയറി ബന്ധുവീടുകളിൽ കഴിയുകയായിരുന്നു. ഇവരുടെ ആനുകൂല്യത്തിനുള്ള അപേക്ഷകൾ പരിശോധന നടത്തി വരികയാണ്. മയ്യിൽ പഞ്ചായത്തിലെ കണ്ടക്കൈയിലും ക്യാമ്പുകളിൽ കഴിഞ്ഞ ഒട്ടേറെപ്പേർക്ക് തുക ലഭിച്ചില്ലെന്ന് പരാതിയുണ്ട്....

ഫോട്ടോ http://v.duta.us/o_23IwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Tc1wXQAA

📲 Get Kannur News on Whatsapp 💬