കിഴതടിയൂർ സെന്റ് വിൻസെന്റ് സ്കൂളിന് ഇന്ന് പിങ്ക് നിറത്തിന്റെ പകിട്ട്

  |   Kottayamnews

പാലാ: കിഴതടിയൂർ സെന്റ് വിൻസെന്റ് സ്കൂളിലെ 125-ാംബൂത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് വനിതകൾ. മണ്ഡലത്തിലെ ഏക പിങ്ക് ബൂത്ത് ആണിത്.

പ്രിസൈഡിങ് ഓഫീസർ ആനിക്കാട് സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപിക റീമ വി.കുരുവിളയുടെ നേതൃത്വത്തിലാണ് ബൂത്ത് പ്രവർത്തിക്കുക. നാഗമ്പടം സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിലെ അനുജ എം.മോഹനൻ, എം.ജി. സർവകലാശാലയിലെ എസ്.നിഷ, വ്യവസായ വകുപ്പിലെ ഷീനാ വി.നായർ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ മൂന്നുവരെ പോളിങ് ഓഫീസർമാർ. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ വി.സുബിക്കാണ് സുരക്ഷാ ചുമതല.

പാലാ കാർമൽ സ്കൂളിൽനിന്ന് പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി ഉച്ചയോടെയാണ് വനിതാസംഘം പോളിങ് ബൂത്തിലെത്തിയത്. വൈകുന്നേരത്തോടെ ബൂത്ത് സജ്ജീകരണം പൂർത്തിയായി.

ഇതാണ് പ്രത്യേകത

വോട്ടെടുപ്പ് ഹൃദ്യമായ അനുഭവമാക്കാനും വോട്ടർക്ക് പരമാവധി പ്രാധാന്യം നൽകാനും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കുന്ന സ്ത്രീ സൗഹൃദ മാതൃകാ പോളിങ് സ്റ്റേഷനാണ് പിങ്ക് ബൂത്ത്. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം. ഇവിടെ പോളിങ് ഉദ്യോഗസ്ഥയും സംഘാംഗങ്ങളും വനിതകളാണ്. പോലീസും വനിതയാണ്. കൂടാതെ പിങ്ക് നിറത്തിലുള്ള മേശവിരികളും ബോർഡുകളും ബാനറുകളുമാണ് ഇവിടെ ഉപയോഗിക്കുക....

ഫോട്ടോ http://v.duta.us/ewK55gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ShgpFAAA

📲 Get Kottayam News on Whatsapp 💬