കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു താഴ്‌ന്നു: റോഡ് അപകടാവസ്ഥയിൽ

  |   Idukkinews

വണ്ടിപ്പെരിയാർ: പെരിയാർ-ഇഞ്ചിക്കാട് ആറ്റോരം റോഡിലെ കോൺക്രീറ്റുചെയ്ത ഭാഗം ഇടഞ്ഞു താഴ്‌ന്നു. ഇതുവഴി പോകുന്ന സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് അപകട ഭീഷണിയാണിത്. പെരിയാർ ടൗണിൽനിന്ന്‌ തുടങ്ങുന്ന ഭാഗത്ത് പഞ്ചായത്ത് കോൺക്രീറ്റ് ഇട്ടിരുന്ന 15മീറ്റർ നീളത്തിൽ ഇടിഞ്ഞ് താഴേക്ക് ഇരുന്നു. ഇടിഞ്ഞ വശത്തുള്ള റോഡിന്റെ ഭാഗം പെരിയാറിന്റെ തീരത്തോട് ചേർന്നാണ്. ഇവിടെയാകട്ടെ റോഡിന് സംരക്ഷണഭിത്തിയുമില്ല. ആറിന്റെ തീരത്തുനിന്ന്‌ 40 അടി ഉയരത്തിൽ സംരക്ഷണഭിത്തി പണിതാൽ മാത്രമേ റോഡ് സുരക്ഷിതമാകുകയുള്ളൂ.ഈ റോഡിലൂടെ വേണം എൽ.പി.സ്കൂളിലേക്കും ടൗൺ അങ്കണവാടിയിലേക്കും അരി അടക്കമുള്ള സാധനങ്ങൾ കൊണ്ടുപോകുന്നത്....

ഫോട്ടോ http://v.duta.us/6tJatgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/FJ885AAA

📲 Get Idukki News on Whatsapp 💬