കാൽനടയാത്രികരെ കുരുക്കി കറുകച്ചാലിലെ ഓടകൾ; അപകടം പതിവ്

  |   Kottayamnews

പഞ്ചായത്ത് മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മൂടി ഇല്ലാത്ത ഓട

കറുകച്ചാൽ: ഓടകൾക്ക് മുകളിൽ അശാസ്ത്രീയമായി നിർമിച്ച സ്ലാബുകൾ കാൽനട യാത്രികർക്ക് ഭീഷണിയാകുന്നു. അപകടങ്ങൾ പതിവാകുമ്പോഴും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

കറുകച്ചാൽ-മല്ലപ്പള്ളി റോഡിലും ചങ്ങനാശേരി-വാഴൂർ റോഡിലുമാണ് അപകടഭീഷണിയായി നിരവധി സ്ലാബുകൾ ഉള്ളത്. മല്ലപ്പള്ളി റോഡിൽനിന്ന് മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓടയ്ക്കുമുകളിൽ ഗ്രില്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരുവശത്ത് മൂന്നടിയോളം നീളത്തിൽ മൂടിയില്ല. രാത്രി മാർക്കറ്റിലേക്ക് പ്രവേശിക്കുമ്പോൾ യാത്രക്കാർ ഓടകളിൽ വീണ് അപകടം ഉണ്ടാകുന്നത് പതിവാണ്. കഴിഞ്ഞദിവസം മാർക്കറ്റിൽ നിന്നുവന്ന വെട്ടിക്കാവുങ്കൽ സ്വദേശിയായ യുവാവ് ഇവിടെ ഓടയിൽ വീണ് കാലിന് പരിക്കേറ്റിരുന്നു.

കൂടാതെ മല്ലപ്പള്ളി റോഡിന്റെ തുടക്കത്തിൽ മുതൽ ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ പലതും നിരതെറ്റിയാണ് സ്ഥാപിച്ചിട്ടുള്ളത്. നടപ്പാതയുടെ ഭാഗമായതിനാൽ യാത്രക്കാർ സ്ലാബുകൾക്ക് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്. പെട്ടെന്ന് കാൽവഴുതി ഓടയിലേക്ക് വീണ് അപകടം ഉണ്ടാകുന്നത് പതിവാണ്.

പഞ്ചായത്ത് ജങ്ഷന് സമീപം നടപ്പാതയിലെ ഗ്രില്ലിനിടയിൽ കാൽകുടുങ്ങി ലോഡിങ് തൊഴിലാളിക്ക് പരിക്കേറ്റത് ഏതാനും നാളുകൾക്ക് മുൻപാണ്. കറുകച്ചാൽ ബസ്സ്റ്റാൻഡിൽ മണിമല റോഡിൽനിന്ന് പ്രവേശിക്കുന്ന ഭാഗത്തെ സ്ലാബ് ബസ് കയറി തകർന്നിട്ട് മൂന്നുവർഷത്തോളമായി....

ഫോട്ടോ http://v.duta.us/sLtEDgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Llj_BwAA

📲 Get Kottayam News on Whatsapp 💬