ചാലിയക്കരയുടെ വികസനസ്വപ്നങ്ങൾ

  |   Kollamnews

തെന്മല പഞ്ചായത്തിലെ ഒന്നും പതിനാറും വാർഡുകളിൽ ഉൾപ്പെട്ട തോട്ടം മേഖലയായ ചാലിയക്കരയ്ക്ക് വികസനസ്വപ്നങ്ങൾ ഏറെയാണ്‌. ഇവിടത്തെ സാധാരണക്കാരായ തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പട്ടയം, റോഡ്, മൃഗാശുപത്രി തുടങ്ങിയവയൊക്കെ വേണംനവീകരണം കാത്ത്‌ കറവൂർ-ചാലിയക്കര റോഡ് ചാലിയക്കര നിവാസികൾ കൂടുതൽ ആശ്രയിക്കുന്ന കറവൂർ റോഡിന്റെ അവസ്ഥ പരിതാപകരമാണ്. പലയിടത്തും റോഡ് ഇടിഞ്ഞുതാണ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.റോഡിന്റെ ശോച്യാവസ്ഥയെത്തുടർന്ന് പലപ്പോഴും അപകടങ്ങളും ഉണ്ടാകാറുണ്ട്. മാസങ്ങൾക്കു മുൻപ് തടികയറ്റിയെത്തിയ ലോറി റോഡിലെ കുഴിയിൽവീണ് അപകടത്തിൽപ്പെട്ടിരുന്നു.സഞ്ചാരികളെ കാത്ത്‌ തൂക്കുപാലങ്ങൾതോട്ടം മേഖലയായ ചാലിയക്കര വിനോദസഞ്ചാരത്തിന്‌ സാധ്യത കൂടുതലുള്ള പ്രദേശമാണ്‌. ബ്രിട്ടീഷ് നിർമിതിയായ തൂക്കുപാലങ്ങളാണ് അതിൽ പ്രധാനം. പുനലൂർ തൂക്കുപാലത്തിന്റെ മാതൃകയിൽ ചെറുതും വലുതുമായ രണ്ട് തൂക്കുപാലങ്ങളാണ് ചാലിയക്കരയിലുള്ളത്.തോട്ടം തൊഴിലാളികൾ മറുകരയിലുള്ള റബ്ബർപ്പാൽ ശേഖരിക്കാനാണ്‌ ഇതുപയോഗിക്കുന്നത്‌. മുൻപ് സഞ്ചാരപാതയും ഇതുതന്നെയായിരുന്നു. എന്നാൽ കറവൂർ-പത്തനാപുരം പാലം വന്നതോടെ ഇതുവഴിയുള്ള സഞ്ചാരം കുറഞ്ഞു. ഇപ്പോഴും നിരവധിപേരാണ് പാലം കാണാനെത്തുന്നത്.പുനലൂർ-ചാലിയക്കര റോഡിന് വീതി കൂട്ടണംപുനലൂർ-ചാലിയക്കര പാതയ്ക്ക് വീതികൂട്ടണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. റോഡിന്റെ പലഭാഗത്തും ഒരു വാഹനത്തിനു മാത്രമാണ്‌ പോകാൻ കഴിയുന്നത്. ഇതു പലപ്പോഴും ഗതാഗതതടസ്സത്തിനു കാരണമാകുന്നു. ചാലിയക്കര നിവാസികൾക്ക് പുനലൂരുമായി ബന്ധപ്പെടാനുള്ള ഏക റോഡാണിത്.കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാതയാകും. അതിനാൽ പുനലൂർമുതൽ ചാലിയക്കരവരെയുള്ള റോഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കനാൽ റോഡ് തകർച്ചയിൽചാലിയക്കര നിവാസികൾക്ക് തെന്മല പഞ്ചായത്ത് ഓഫീസിൽ എത്താൻ ഇരുപത് കിലോമീറ്ററിലധികം യാത്രചെയ്യണം. ഇതിനുള്ള കനാൽ റോഡ് തകർന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.ചാലിയക്കരയിൽനിന്ന് ഇടമൺവഴി വെള്ളിമലയിൽ വന്നുചേരുന്ന കനാൽ റോഡ് നാശോന്മുഖമായതോടെ കിലോമീറ്ററുകളോളം അധികം യാത്രചെയ്ത് പുനലൂർവഴി തെന്മലയിലെത്തേണ്ട ഗതികേടിലാണ് ജനങ്ങൾ.തകർന്നുകിടക്കുന്ന കെ.ഐ.പി. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ പഞ്ചായത്തിനോടും കെ.ഐ.പി.യോടും നിരവധിതവണ ആവശ്യപ്പെട്ടിട്ടും നടപടിയിെല്ലന്ന് ആക്ഷേപമുണ്ട്.കനാലിൽ പൂർണതോതിൽ വെള്ളമൊഴുകുന്ന സമയങ്ങളിൽ തകർന്ന റോഡിലൂടെയുള്ള യാത്ര ഭീതിനിറഞ്ഞതാണ്‌.കൈവരികൾ തകർന്ന നീർപ്പാലംചാലിയക്കരയിലൂടെ കടന്നുപോകുന്ന കെ.ഐ.പി. നീർപ്പാലത്തിന്റെ കൈവരികൾ തകർച്ചയിലായിട്ട് വർഷങ്ങളായെങ്കിലും നടപടിയില്ല. കൈവരികൾ നശിച്ച് കനാൽ പാലങ്ങളിൽ ഏറ്റവും അപകടം നിറഞ്ഞ ഭാഗമായിട്ടുണ്ട്.വളരെ ഉയരത്തിലുള്ള നീർപ്പാലത്തിലൂടെയാണ് വലതുകര കനാലിലെ വെള്ളമൊഴുകുന്നത്. കൈവരി തകർന്നതോടെ അപകടാവസ്ഥയിലൂടെയാണ് ചെറുവാഹനങ്ങൾ കടന്നുപോകുന്നത്. പത്തനാപുരം, കറവൂർ ഭാഗത്തേക്ക് പോകാൻ കഴിയുന്ന പാലമാണിത്.ചാലിയക്കര പുതിയ പാലം വരുന്നതിനുമുമ്പ് ഗതാഗതം ഇതുവഴിയായിരുന്നു. പാലത്തിന്റെ സൗന്ദര്യമാസ്വദിക്കാൻ നിത്യവും നിരവധിപേർ എത്തുന്നുണ്ട്.മഴമരം അപകടാവസ്ഥയിൽചാലിയക്കര കവലയിൽ നിൽക്കുന്ന മഴമരം അപകടാവസ്ഥയിൽ. വേര് തെളിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞുനിൽക്കുന്ന മരം ഏതുനിമിഷവും നിലംപൊത്താം. കവലയിലെ നിരവധി കടകൾക്കും വാഹനയാത്രികർക്കും മരം ഒരുപോലെ ഭീഷണിയാണ്.മുൻപ് അപകടാവസ്ഥ മനസ്സിലാക്കി നാട്ടുകാർ ഒരുഭാഗത്തെ മരക്കൊമ്പ് മുറിച്ചുനീക്കിയിരുന്നു. മരം മുറിച്ചുമാറ്റണമെന്ന് ജനങ്ങൾ ഏറെനാളായി ആവശ്യപ്പെട്ടിട്ടും പി.ഡബ്ല്യു.ഡി.യും വനംവകുപ്പും ചെവിക്കൊണ്ടിട്ടില്ല.സ്നാനഘട്ടം വേണം ചാലിയക്കര നിവാസികളുടെ മറ്റൊരു പ്രധാന ആവശ്യമാണ് സ്നാനഘട്ടം. ചാലിയക്കര ആറ്റിൽ കുളിക്കടവ് ഇല്ലാത്തത്‌ പ്രദേശവാസികൾക്ക് കനത്ത ബുദ്ധിമുട്ടാണ്. മാമ്പഴത്തറ ദേവീക്ഷേത്രങ്ങളിലേക്ക് ശബരിമല സീസണിൽ ആയിരക്കണക്കിന് തീർഥാടകരാണ് ചാലിയക്കരവഴി പോകുന്നത്. നിലവിലെ കുളിക്കടവ് സ്നാനഘട്ടമായി നിർമിച്ചെടുത്താൽ ഭക്തർക്കും പ്രയോജനകരമാകും. സ്കൂൾ അപ്ഗ്രേഡ് ചെയ്യണംചാലിയക്കരയിലെ ഒരേയൊരു സ്കൂളായ എസ്റ്റേറ്റ് എൽ.പി.എസിൽ അഞ്ചാംക്ലാസുവരെ മാത്രമാണുള്ളത്. തുടർപഠനത്തിന് കിലോമീറ്ററുകൾ സഞ്ചരിച്ച് പുനലൂരിലെത്തേണ്ട ഗതികേടിലാണ് കുട്ടികൾ. തോട്ടം തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ അപ്ഗ്രേഡ് ചെയ്താൽ ഗ്രാമവാസികൾക്ക് ഗുണപ്രദമാകും.കനാൽ പുറമ്പോക്കുവാസികൾക്ക് പട്ടയം വേണംചാലിയക്കര, ചെറുകടവ് ഉൾപ്പെടെയുള്ള തെന്മല പഞ്ചായത്തിലെ കെ.ഐ.പി. വലതുകര കനാൽ കടന്നുപോകുന്ന ഭാഗത്തുള്ളവർക്ക് പട്ടയം ലഭിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. സ്വന്തമായി മറ്റ് ഭൂമിയില്ലാത്ത ഇവർക്ക് കനാൽ പുറമ്പോക്കിൽ വർഷങ്ങളായി കൈവശംെവച്ച ഭൂമി മാത്രമാണ് ആശ്രയം.ഈ ഭൂമിയിൽ വാഴ, മരച്ചീനി ഉൾപ്പെടെയുള്ള കൃഷികൾ ചെയ്തുവരുകയാണ്. പട്ടയത്തിന്‌ ഇവർ മുട്ടാത്ത വാതിലുകളില്ല. അതിനാൽ അടിയന്തരമായി കനാൽ പുറമ്പോക്കുവാസികൾക്ക് പട്ടയം നൽകാൻ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.ചാലിയക്കര കവലയിൽ പതിറ്റാണ്ടുകൾക്കുമുൻപ് റേഡിയോ ക്ലബ്ബ് പ്രവർത്തിച്ചിരുന്നു. തോട്ടം ജനത വാർത്തകളും വിശേഷങ്ങളും അറിയാൻ ഇവിടെ എത്തിയിരുന്നു. നിലവിൽ കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്ഥലം പഞ്ചായത്തിന് ലഭിക്കുകയാെണങ്കിൽ പല പദ്ധതികൾക്കും ഉപയോഗിക്കാൻ കഴിയും.

ഫോട്ടോ http://v.duta.us/6Mx4SQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/3xL4zgAA

📲 Get Kollam News on Whatsapp 💬