നാടൻ പശുവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ കൃഷിചെയ്യാം ചെലവില്ലാതെ

  |   Alappuzhanews

വെൺമണി: പ്രകൃതിയെയും നാടൻ പശുവിനെയും ആശ്രയിച്ചു ചെയ്യുന്ന ചിലവുകുറഞ്ഞ ജൈവ കൃഷി രീതികളെ കർഷകർക്ക് പരിചയപ്പെടുത്തി സെമിനാർ. നാടൻ പശുവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ കൃഷി ചെലവില്ലാതെ ചെയ്യാമെന്ന് സെമിനാറിൽ അഭിപ്രായപ്പെട്ടു. കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കാതെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് മണ്ണിനെ പാകപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്. കീടങ്ങളെ ചെറുക്കാൻ പഞ്ചഗവ്യമടക്കമുള്ളവയ്ക്ക് സാധിക്കുമെന്ന് ജൈവകൃഷി പ്രചാരകനും കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ എൻ. ശ്രീകുമാർ അഭിപ്രായപ്പെട്ടു. വെൺമണി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും തിരുവനന്തപുരം ശാന്തിഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. വെൺമണി പഞ്ചായത്ത് പ്രസിഡന്റ് കെ.ലെജുകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജിതാ മോഹൻ അധ്യക്ഷത വഹിച്ചു.എൻ.ആർ.ശ്രീധരൻ, അനിൽ അമ്പാടി, മറിയാമ്മ ചെറിയാൻ, ഉമാദേവി, വി.അനിൽകുമാർ, ഡോ. ഫാത്തിമാ റഹീം ശാന്തിഗ്രാമം ഡയറക്ടർ എൽ. പങ്കജാക്ഷൻ, ഷാജി പി.ശർമ എന്നിവർ പ്രസംഗിച്ചു....

ഫോട്ടോ http://v.duta.us/z7pEtAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/IFknSQAA

📲 Get Alappuzha News on Whatsapp 💬