നമ്മൾ ഇനി എന്നാണ്‌ നന്നാവുക

  |   Kozhikodenews

: ഒഴിഞ്ഞ പറമ്പോ വഴിയോ കണ്ടാൽ മാലിന്യം കൊണ്ടിട്ടേ തീരൂവെന്ന് ചിലർക്കെങ്കിലും നിർബന്ധമുണ്ടെന്ന് തോന്നും നഗരത്തിന്റെ പല ഭാഗങ്ങളും കണ്ടാൽ. എത്രയൊക്കെ പറഞ്ഞാലും നടപടിയെടുത്താലും പിന്നെയും പിന്നെയും മാലിന്യംനിറയും വഴികളിൽ.

പട്ടുതെരുവിൽനിന്ന് ബീച്ചിലേക്കെത്തുന്ന ചെറിയ റോഡിൽ എല്ലാ കാലത്തുമുണ്ടാകും മാലിന്യം. പ്ലാസ്റ്റിക്കും കുപ്പിയുമെല്ലാം ഇവിടെ കൂട്ടിയിട്ടിട്ടുണ്ടാവും. ഒപ്പം മറ്റു പാഴ്വസ്തുക്കളും. എല്ലാംകൂടി റോഡരികിലിട്ടുതന്നെ കത്തിക്കുന്നുമുണ്ട്. പലപ്പോഴും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നരീതിയിൽ മാലിന്യം തള്ളുന്നുണ്ട്.

ഇവിടെ തെരുവുവിളക്ക് പലതുംകത്തുന്നില്ല. റോഡ് നന്നാക്കിയിട്ട് 15 വർഷത്തിന് മുകളിലായെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. കുടിവെള്ളത്തിനായി കുത്തിപ്പൊളിച്ചതോടെ ബുദ്ധിമുട്ടേറി. തുറന്നിട്ട ഓടകളിൽനിന്നുള്ള മാലിന്യംവരെ റോഡിലേക്കെത്തും. സമീപത്ത് വീടുകളും ഫ്ളാറ്റുകളുമെല്ലാമുണ്ട്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിലാണ് ഏറെ ബുദ്ധിമുട്ടുന്നത്. കോർപ്പറേഷൻ അധികൃതരും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

ഗോവിന്ദപുരം പി.കെ. കോളനിക്ക് സമീപവും ഒഴിഞ്ഞസ്ഥലം മാലിന്യനിക്ഷേപകേന്ദ്രമായി മാറുകയാണ്. കോർപ്പറേഷന്റെതന്നെ മൂന്ന് സെന്റ് സ്ഥലത്താണ് മാലിന്യംതള്ളുന്നതെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ നിക്ഷേപിക്കുന്നുണ്ട്. ഇവിടെ നേരത്തേ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. അതും എന്നേ അണഞ്ഞുപോയെന്നാണ് സമീപത്തുള്ളവർ പറയുന്നത്. മാലിന്യം നീക്കംചെയ്യാൻ കോർപ്പറേഷൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം....

ഫോട്ടോ http://v.duta.us/ma38ZwEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/N8ocdwAA

📲 Get Kozhikode News on Whatsapp 💬