പെരുവന്മലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നു; 81 പേര്‍ക്ക് നോട്ടീസ്

  |   Thrissurnews

കേച്ചേരി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പെരുവന്മല ശിവക്ഷേത്രത്തിന് സമീപത്തെ കൈയേറ്റ ഭൂമികൾ തിരിച്ചുപിടിക്കാൻ നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ സ്ഥലം ഒഴിയണമെന്ന് അറിയിച്ച് എരനെല്ലൂർ വില്ലേജിൽ ഉൾപ്പെടുന്ന 81 പേർക്കാണ് ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ സ്പെഷ്യൽ തഹസിൽദാരുടെ കത്ത് നൽകിയിട്ടുള്ളത്.

പെരുവന്മലയിൽ ദേവസ്വം ബോർഡിനുള്ള സ്ഥലം സർവേ നടത്തി അടയാളങ്ങൾ സ്ഥാപിച്ചിരുന്നു. എരനെല്ലൂർ വില്ലേജിൽ 55.14 ഏക്കർ സ്ഥലമാണ് ക്ഷേത്രത്തിന്റേതായുള്ളത്. ഈ ഭൂമികൾ ബി.ടി.ആറിൽ വടക്കുന്നാഥൻ ദേവസ്വത്തിന്റേതായി രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിയും ഇതിന്റെ തെക്കുഭാഗത്ത് റോഡിനോട് ചേർന്ന് കിടക്കുന്ന കുളം അടക്കം 9.763 ഹെക്ടർ ഭൂമിയുമാണ് ദേവസ്വത്തിന്റെ കൈവശത്തിലുള്ളതായി കണ്ടെത്തിയിട്ടുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ചാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്.

കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ 2018 നവംബറിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. പട്ടയമുള്ളവർ ഇത് ഹാജരാക്കുകയും നടപടികളിൽ നിന്ന് ഒഴിവാകുകയും ചെയ്തു. 81 പേർക്ക് വിചാരണ സമയത്ത് ആവശ്യമായ രേഖകൾ ഹാജരാക്കാനായില്ല. ഇവരെയെല്ലാം ക്ഷേത്രഭൂമി േൈകയറിയവരായാണ് കണക്കാക്കിയിട്ടുള്ളത്....

ഫോട്ടോ http://v.duta.us/IhgqFAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/shnG4QAA

📲 Get Thrissur News on Whatsapp 💬