പാലാരിവട്ടം അഴിമതിയിൽ മുഖ്യ സൂത്രധാരൻ ആർഡിഎസ് കമ്പനി എം.ഡി; മുൻകൂർ പണം വാങ്ങിയത് ബാധ്യത തീർക്കാൻ

  |   Keralanews

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് പങ്കെന്ന് വിജിലൻസ്. നിർമാണ കമ്പനി എം.ഡി സുമിത് ഗോയലാണ് മുഖ്യസൂത്രധാരൻ. സുമിത് ഗോയൽ എം ഡിയായ ആർ ഡി എസ് കമ്പനിയുടെ ബാധ്യത തീർക്കാനാണ് മുൻകൂറായി വാങ്ങിയ പണം ഉപയോഗിച്ചതെന്നും വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

കേസിൽ അറസ്റ്റിലായ നാലു പ്രതികളുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കുന്നത്. മേൽപ്പാല നിർമാണ അഴിമതിയിൽ ഉന്നതരാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ട്. നിരവധി പേർക്ക് കൈക്കൂലി നൽകിയിട്ടുണ്ട്. അത് വ്യക്തമായിട്ടുമുണ്ട്. എന്നാൽ ഈ ഉന്നത രാഷ്ട്രീയ നേതാക്കൾ ആരൊക്കെയെന്നു പറയാൻ സുമിത് ഗോയൽ ഭയപ്പെടുന്നുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട പ്രധാനപ്രതികൾ എല്ലാവരും തന്നെ കമ്പനിയുടെ ജീവനക്കാരോ കമ്പനിയുമായി ബന്ധമുള്ളവരോ ആണ്. പേരുകൾ വെളിപ്പെടുത്താൻ എം ഡി തന്നെ ഭയപ്പെടുന്ന സാഹചര്യത്തിൽ മറ്റു ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് വിജിലൻസ് പറയുന്നു. അതിനാൽ ഇവർക്ക് ജാമ്യം അനുവദിക്കരുതെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടത്....

ഫോട്ടോ http://v.duta.us/wGP6wwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/l5f_FwAA

📲 Get Kerala News on Whatsapp 💬