മൂന്ന് മാസം മുൻപ് നിർമിച്ച പ്ലാറ്റ്ഫോം കുത്തിപ്പൊളിച്ചു

  |   Palakkadnews

പാലക്കാട്: ഒലവക്കോട് റെയിൽവേസ്റ്റേഷനിൽ മൂന്ന് മാസം മുൻപ് നിർമിച്ച പ്ലാറ്റ്ഫോം കുത്തിപ്പൊളിച്ചു. നിർമാണത്തിലെ അപാകം മൂലം നാല്, അഞ്ച് പ്ലാറ്റ്ഫോമുകളാണ് വീണ്ടും കുത്തിപ്പൊളിച്ച് ടൈൽ പാകുന്നത്. പ്ലാറ്റ്ഫോമിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലമാണ് വീണ്ടും പൊളിച്ചുപണിയുന്നതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് നിർമാണമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.പ്ലാറ്റ്ഫോമിൽ കോൺക്രീറ്റ് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് പൊളിക്കുന്നത്.സ്റ്റേഷന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായാണ് പ്ലാറ്റ്ഫോമുകളിൽ ടൈലുകൾ പാകുന്നത്. 17 കോടിയുടെ നിർമാണപ്രവൃത്തികളുടെ ഭാഗമായുള്ള പണികളാണിത്. ടൈലുകൾ പാകിയ പ്ലാറ്റ്ഫോമുകളിൽ പലതും ഇളകിയ നിലയിലുമാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പണികളാണിത്....

ഫോട്ടോ http://v.duta.us/gl8jtgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GJ5-hgAA

📲 Get Palakkad News on Whatsapp 💬