മൂപ്പൈനാട് രണ്ടുമാസമായി വില്ലേജ് ഓഫീസറില്ല

  |   Wayanadnews

വടുവൻചാൽ: മൂപ്പൈനാട് വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. രണ്ടുമാസമായി വില്ലേജിൽനിന്നു ലഭിക്കേണ്ട രേഖകൾക്കും മറ്റ് സേവനങ്ങൾക്കും കാലതാമസം വരികയാണ്. അടിയന്തര ആവശ്യങ്ങളിൽ ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കുപോലും ആഴ്ചകൾ കാത്തിരിക്കണം.സാധാരണ ഒരുവരവിന് സാധിക്കേണ്ട കാര്യത്തിന് പലതവണ നടക്കേണ്ട അവസ്ഥയാണ് മൂപ്പൈനാട് പഞ്ചായത്തിലുള്ളവർക്ക്. വില്ലേജ് ഓഫീസറുടെ താത്‌കാലിക ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകിയിട്ടുണ്ടെങ്കിലും പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടുകളുടെ കണക്കെടുക്കാൻ അദ്ദേഹം പോകും. വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പ് പതിക്കേണ്ട രേഖകൾ ലഭിക്കാൻ പലതവണ കയറിയിറങ്ങേണ്ട അവസ്ഥയാണ്. അക്ഷയ സെന്ററുകൾ വഴി അപേക്ഷിക്കുന്നവ രേഖകൾക്കും കാലതാമസം വരുന്നു.ഇവിടെയുണ്ടായിരുന്ന വില്ലേജ് ഓഫീസർ പരിശീലനത്തിനായി പോയതോടെയാണ് കാര്യങ്ങൾ അവതാളത്തിലായത്. വെള്ളരിമല വില്ലേജ് ഓഫീസർക്ക് മൂപ്പൈനാട് അധിക ചുമതല നൽകിയിരുന്നു. എന്നാൽ പ്രളയത്തിൽ വെള്ളരിമല വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താറുമാറായതോടെ അദ്ദേഹത്തിന്റെ സേവനവും ലഭിക്കാതായി. വില്ലേജിൽനിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് പ്രദേശവാസിയായ എ.എം. പ്രവീൺ ആവശ്യപ്പെട്ടു....

ഫോട്ടോ http://v.duta.us/1asKrgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7uTrWwAA

📲 Get Wayanad News on Whatsapp 💬