മറയൂർ-മൂന്നാർ സംസ്ഥാന പാതയിൽ ടാറിങ് പുനരാരംഭിച്ചു

  |   Idukkinews

മറയൂർ: പ്രകൃതിദുരന്തവും വാഹന അപകടത്തെയും തുടർന്ന് നിർത്തിവെച്ച മൂന്നാർ മറയൂർ സംസ്ഥാനപാതയിലെ ടാറിങ് രണ്ടുമാസങ്ങൾക്ക് ശേഷം പുനരാരംഭിച്ചു. പള്ളനാട് മുതൽ മറയൂർ വരെയുള്ള എട്ടുകിലോമീറ്റർ ദൂരത്തെ ടാറിങ് പണികളാണ് ഇപ്പോൾ ആരംഭിച്ചത്.19.8 കോടി രൂപ ചെലവിൽ മൂന്നാർ മറയൂർ സംസ്ഥാന പാതയിൽ 40 കിലോമീറ്റർ ദൂരം റബറൈസ്ഡ് ടാറിങ് നടത്തുന്ന പദ്ധതി ആറുമാസം മുമ്പ് ആരംഭിച്ചിരുന്നുവെങ്കിലും നിർത്തിവെച്ചു. പള്ളനാട് മുതൽ എട്ടാംമൈൽ വരെയുള്ള ടാറിങ് മാത്രമാണ് പൂർത്തിയായത്. 2018-ലെ പ്രകൃതിക്ഷോഭത്തെ തുടർന്ന് മൂന്നിടങ്ങളിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായി റോഡ് ഒഴുകി പോയിരുന്നു. ഇവിടെ സംരക്ഷണഭിത്തി കെട്ടുന്നതടക്കമുള്ള നിർമാണങ്ങൾ തുടങ്ങുവാൻ കഴിഞ്ഞിട്ടില്ല. ടാറിങ് മെറ്റിലുമായി പോയ ടിപ്പർ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നുമുതൽ ടാറിങ് പണി നിർത്തിെവച്ചു. പിന്നീട് ഓഗസ്റ്റിൽ വീണ്ടും മഴയെത്തിയതോടുകൂടി പണികൾ പൂർണമായും നിർത്തിെവച്ചു. മൂന്നാർ സബ്ഡിവിഷനിൽ ജീവനക്കാർ കുറവായതിനാൽ നെടുംങ്കണ്ടം ഡിവിഷനിലെ ഉദ്യോഗസ്ഥർക്കാണ് പാതയുടെ മേൽനോട്ട ചുമതല. അടുത്ത മഴയ്ക്ക് മുൻപ് ടാറിങ് പണി പൂർത്തികരിക്കുവാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.

ഫോട്ടോ http://v.duta.us/oEtWMQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/nTsQNAAA

📲 Get Idukki News on Whatsapp 💬