യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമ കേസ്- ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

  |   Keralanews

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമ കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

ഇരുവരും യൂണിവേഴ്സിറ്റികോളേജിൽ പ്രവേശിക്കരുതെന്ന് കോടതി നിർദേശിച്ചു. അതേസമയം പി.എസ്.സി പരീക്ഷാക്രമക്കേടിൽ ജാമ്യം ലഭിക്കാത്തതിനാൽ ഇവർക്ക് ജയിലിൽ തന്നെ കഴിയേണ്ടി വരും.

കഴിഞ്ഞ ജൂലൈയിലായിരുന്നുയൂണിവേഴ്സിറ്റി കോളേജിലെ മൂന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിനെ ശിവരഞ്ജിത്തുംനസീമും ചേർന്ന് കുത്തിയതാണ് കേസ്.

ഇരുവരുംപി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതിലെ അന്വേഷണമാണ് പി.എസ്.സി ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.

വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാംപ്രതി നസീം, പ്രണവ് എന്നിവർ ക്രമക്കേട് നടത്തിയതായി പി എസ് സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണ സമിതി സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights:University college murder attempt case culprits gets bail...

ഫോട്ടോ http://v.duta.us/LIDB2AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/WC9dcQAA

📲 Get Kerala News on Whatsapp 💬