റെയിൽവേ സ്റ്റേഷന് പിന്നാമ്പുറം മാലിന്യം തള്ളാനുള്ള സുരക്ഷിതകേന്ദ്രം

  |   Alappuzhanews

ചെങ്ങന്നൂർ: ആയിരങ്ങൾ ദിവസേന വന്നുപോകുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുപിന്നിൽ മൂക്കുപൊത്താതെ പോകാൻ കഴിയുന്നവർ മിടുക്കരാണ്. അത്രയ്ക്ക് രൂക്ഷമായ ദുർഗന്ധമാണ് പരിസരമാകെ. റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള തയ്യിൽഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്.

നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യങ്ങൾ സുരക്ഷിതമായി തള്ളാനുള്ള ഇടമായി പ്രദേശം മാറിയിരിക്കുന്നു. നാളുകളായി പരാതി പറഞ്ഞിട്ടും മാലിന്യം തള്ളാതിരിക്കാനുള്ള നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

റെയിൽവേ റോഡിനോടുചേർന്ന് ടി.വി.എസ്. കണ്ടത്തിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി നിക്ഷേപിച്ചിരിക്കുന്നത് ടൺകണക്കിന് മാലിന്യമാണ്. കോഴിയുടെയും അറവുശാലയിലെയും ഹോട്ടലുകളിലെയും ഉൾപ്പെടെയുളള മാലിന്യങ്ങളാണ് കൂടുതലും.

മഴയിൽക്കുതിർന്ന് ഇവ ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുർഗന്ധമാണ്. ഈ കണ്ടത്തിലെ മലിനജലം സമീപത്തെ വീടുകളിലേക്കും ഉറവയായി എത്തുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. സ്കൂൾക്കുട്ടികളും യാത്രക്കാരുമടക്കം നിത്യേന നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന ഈ പ്രദേശത്ത് മാലിന്യനിക്ഷേപം നിത്യേന പെരുകുകയാണ്.

റെയിൽവേയുടെ മലിനജലവും കണ്ടത്തിൽ

റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള മലിനജലവും ഒഴുകുന്നത് ഈ കണ്ടത്തിലേക്കാണ്. ഇവിടെനിന്ന് മാലിന്യം നേരെ കടുന്തോട്ടിലേക്കാണ് ചെല്ലുന്നത്. എന്നാൽ, മാലിന്യം ഒഴുകിപ്പോകാൻ ഓട നിർമിച്ചിട്ടില്ല എന്നതാണ് ഏറെ കഷ്ടം. കണ്ടത്തിലേക്കുവരുന്ന മാലിനജലം അവിടമാകെ നിറഞ്ഞ് കെട്ടിക്കിടക്കുകയാണ്....

ഫോട്ടോ http://v.duta.us/f8L-owAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DYcLLgAA

📲 Get Alappuzha News on Whatsapp 💬